മഞ്ഞ് മൂടിക്കിടന്ന വഴി വൃത്തിയാക്കുകയും പട്രോളിങ് നടത്തുകയും ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
ഗാങ്‌ടോക്ക്: സിക്കിമില്‍ ഹിമപാതത്തിൽപ്പെട്ട് സൈനികനെ കാണാതായി. വടക്കന്‍ സിക്കിം മേഖലയിലാണ് അപകടമുണ്ടായത്. കാണാതായ സൈനികന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
മഞ്ഞ് മൂടിക്കിടന്ന വഴി വൃത്തിയാക്കുകയും പട്രോളിങ് നടത്തുകയും ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽപ്പെട്ട 17 പേരെ രക്ഷപ്പെടുത്താനായെങ്കിലും ഒരാളെ കണ്ടെത്താനായില്ല.
Scroll to load tweet…
