സോനിപതിൽ നിന്ന് പത്ത് ജൻപഥ് സന്ദർശിക്കാനെത്തിയ വനിതകളോടാണ് സോണിയ ഗാന്ധി ഇക്കാര്യം പറഞ്ഞത്. തനിക്കും അമ്മയ്ക്കും പ്രിയങ്കയ്ക്കും ഓർമ്മിച്ചു വയ്ക്കാനുള്ള ദിവസം എന്ന്  രാഹുൽഗാന്ധി 

ദില്ലി:രാഹുൽ ഗാന്ധിക്ക് വധുവിനെ അന്വേഷിക്കൂ എന്ന് ഹരിയാനയിലെ ഗ്രാമീണ വനിതകളോട് സോണിയ ഗാന്ധി. സോനിപതിൽ നിന്ന് പത്ത് ജൻപഥ് സന്ദർശിക്കാനെത്തിയ വനിതകളോടാണ് സോണിയ ഗാന്ധി ഇക്കാര്യം പറഞ്ഞത്. തനിക്കും അമ്മയ്ക്കും പ്രിയങ്കയ്ക്കും ഓർമ്മിച്ചു വയ്ക്കാനുള്ള ദിവസം എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ വനിതകളുടെ സന്ദർശനത്തിൻറെ വിഡിയോ പങ്കുവച്ചത്. ദില്ലിയിൽ ഇന്ത്യഗേറ്റും ഇന്ദിര ഗാന്ധി മ്യൂസിയവും സന്ദർശിച്ച ശേഷമാണ് വനിതകൾ സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്. ഹരിയാനയിൽ നിന്ന് കൊണ്ടു വന്ന ലസ്സിയും വനിതകൾ സോണിയ ഗാന്ധിക്ക് നല്കി

മണിപ്പൂർ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമ‌ർശിച്ച് രാഹുല്‍ഗാന്ധി. തന്‍റെ പ്രത്യയശാസ്ത്രമാണ് മണിപ്പൂരിലെ കലാപത്തിന് കാരണമെന്ന് മോദിക്ക് അറിയാമെന്ന് രാഹുൽ പറഞ്ഞു. ചിലയാളുകളുടെ മാത്രം പ്രധാനമന്ത്രിയാണ് മോദി. അധികാരം മാത്രമാണ് ബിജെപിക്കും ആർഎസ്എസിനും വേണ്ടത്. അതിനായി മണിപ്പൂരും വേണമെങ്കില്‍ രാജ്യം തന്നെയും കത്തിക്കുമെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ളത് പ്രത്യയശാസ്ത്ര പോരാട്ടമെന്നും രാഹുല്‍ ഗാന്ധി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുമായുള്ള സംവാദത്തിനിടെ വ്യക്തമാക്കി 

2024 ൽ സോണിയ കർണാടക വഴി രാജ്യസഭയിലേക്ക്, റായ്ബറേലിയിൽ പ്രിയങ്ക? ചർച്ചകൾ നടന്നെന്ന് സൂചന