അതേസമയം കോൺഗ്രസ് നേതാവിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി
ദില്ലി: കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ ദില്ലിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസ തടസവും നേരിടുന്നുണ്ടെന്നാണ് വിവരം. ദില്ലി ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം കോൺഗ്രസ് നേതാവിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലാക്കിയത്. മുംബൈയിൽ ഇന്ത്യ മുന്നണി യോഗത്തിന് ശേഷം ദില്ലിയിലെത്തിയതിന് പിന്നാലെയാണ് സംഭവം.
