Asianet News MalayalamAsianet News Malayalam

ജനകീയ അടിത്തറ ഇല്ലാത്തവര്‍ ബാധ്യത; കോൺഗ്രസ് നേതാക്കൾക്കളെ വിമര്‍ശിച്ച് സോണിയ ഗാന്ധി

നേതാക്കളുടെ പ്രവര്‍ത്തന ശൈലിയിൽ കടുത്ത അതൃപ്തിയാണ് സോണിയാ ഗാന്ധി പ്രകടിപ്പിച്ചത്. നാളെ കോൺഗ്രസ് മുഖ്യമന്ത്രിമാരോട് ഡൽഹിയിലെത്താൻ സോണിയ ഗാന്ധി നിർദേശം നൽകിയിട്ടുണ്ട്.

soniya gandhi against congress leaders
Author
Delhi, First Published Sep 12, 2019, 1:55 PM IST

ദില്ലി: കോൺഗ്രസ് നേതാക്കളുടെ പ്രവര്‍ത്തന ശൈലിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. ജനകീയ അടിത്തറ ഇല്ലാത്ത നേതാക്കൾ പാര്‍ട്ടിക്ക് ബാധ്യതയാണ്. സമൂഹ മാധ്യമങ്ങളിൽ മാത്രം പ്രതികരിച്ചാൽ പോരാ ജനകീയ വിഷയങ്ങളിൽ നേതാക്കൾ നേരിട്ട് ഇടപെടണമെന്നും ദില്ലിയിൽ തുടരുന്ന നേതൃയോഗത്തിൽ സോണിയ ഗാന്ധി പറഞ്ഞു. 

പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് പ്രേരക്മാരെ നിയമിക്കുന്നതടക്കമുള്ള  വിഷയങ്ങളും യോഗം ചർച്ച ചെയ്യുന്നുണ്ട്.പാലാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തെ പ്രതിനിധീകരിച്ച് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് മാത്രമാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

നാളെ കോൺഗ്രസ് മുഖ്യമന്ത്രിമാരോട് ഡൽഹിയിലേക്ക് എത്താനും സോണിയ ഗാന്ധി നിർദേശം നൽകിയിട്ടുണ്ട്.
പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച കൂടിയാലോചനയാണ് അജണ്ട.
 

Follow Us:
Download App:
  • android
  • ios