ദില്ലി: ദിവസേന സംസ്‌കൃതം സംസാരിച്ചാല്‍ പ്രമേഹവും കൊളസ്‌ട്രോളും നിയന്ത്രിക്കാമെന്നും നാഡീവ്യൂഹങ്ങൾ ഉത്തേജിക്കപ്പെടുമെന്നും ബിജെപി എംപി ഗണേഷ് സിങ്. അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞതെന്നും എംപി പറഞ്ഞു. കംപ്യ‌ൂട്ടർ പ്രോ​ഗ്രാമിം​ഗ് സംസ്കൃതത്തിലാക്കിയാൽ മികച്ചതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്‌സഭയില്‍ കേന്ദ്ര സംസ്‌കൃത സര്‍വകലാശാല ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. 

സംസ്‌കൃതം സംസാരിക്കുന്നതുകൊണ്ട് ആരോഗ്യപരമായി ഒരുപാട് ഗുണങ്ങളുണ്ടെന്ന് ഗണേഷ് സിങ് പറഞ്ഞു. ലോകഭാഷകളിൽ 97 ശതമാനത്തിനന്റെയും അടിസ്ഥാനം സംസ്കൃതമാണെന്നാണ് എംപിയുടെ വാദം. ചില ഇസ്ലാമിക് ഭാഷകളും സംസ്കൃതത്തിൽ നിന്നുണ്ടായതാണ്. സംസ്കൃതം ഭാഷ വളരെ വഴക്കമുള്ളതാണെന്നായിരുന്നു കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരം​ഗിയുടെ വെളിപ്പെടുത്തൽ.