Asianet News MalayalamAsianet News Malayalam

Bipin Rawat : അടിയന്തരമന്ത്രിസഭായോഗം ദില്ലിയിൽ, ഹെലികോപ്ടർ അപകടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന

അപകടത്തിന്റെ പശ്ചാത്തലത്തിൽ ദില്ലിയിൽ കേന്ദ്ര മന്ത്രിസഭഅടിയന്തരയോഗം ചേരുകയാണ്.

special cabinet meeting in delhi after bipin rawat helicopter crash accident
Author
Delhi, First Published Dec 8, 2021, 2:27 PM IST

ചെന്നൈ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് (Bipin Rawat ) സഞ്ചരിച്ച സൈനിക ഹെലികോപ്ടർ (Helicopter) ചെന്നൈയിൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന (Indian Air Force). അപകട കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടതായി വ്യോമസേന അറിയിച്ചു. വ്യോമസേന മേധാവി അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 

പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അപകട വിവരങ്ങൾ സംബന്ധിച്ച് പാർലമെന്റിൽ വിശദീകരണം നൽകും. ദേശീയ സുരക്ഷ ഉപദേഷ്ടാവ് പാർലമെൻറിൽ എത്തി. അപകടത്തിന്റെ പശ്ചാത്തലത്തിൽ ദില്ലിയിൽ കേന്ദ്ര മന്ത്രിസഭ  അടിയന്തിര യോഗം ചേരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പ്രതിരോധമന്ത്രി കാര്യങ്ങൾ വിശദീകരിച്ചു. ഇതിന് ശേഷമാണ് ക്യാബിനെറ്റ് ചേരുന്നത്. 

ബിപിൻ റാവത്തും കുടുംബവും സഞ്ചരിച്ച  വ്യോമസേനയുടെ എം ഐ 17 V5 ഹെലിക്കോപ്ടറാണ് അപകടത്തിൽപ്പെട്ടത്. 14 പേരാണ് ഉണ്ടായിരുന്നത്. ഇവരിൽ 11 പേർ മരിച്ചു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്. പരിക്കേവരുടെ നില അതീവ ഗരുതരമാണെന്നാണ് പുറത്ത് വരുന്ന വിവരം. സുലൂർ വ്യോമകേന്ദ്രത്തിൽ നിന്നും പറന്നുയർന്ന ഹെലികോപ്ടർ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ ഊട്ടിക്കും കൂനൂരിനും ഇടയിലായാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. ബിപിൻ റാവത്തിനെ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ നില ഗരുതരമാണ്. അപടകമുണ്ടായ സ്ഥലത്തേക്ക് ആദ്യമോടിയെത്തിയത് നാട്ടുകാരാണ്. ഇവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനങ്ങൾ പ്രാഥമിക ഘട്ടത്തിൽ നടത്തിയത്. പിന്നീട് സൈന്യം രക്ഷാ പ്രവർത്തനം ഏറ്റെടുത്തു. 

Follow Us:
Download App:
  • android
  • ios