ദില്ലി: രാജ്യത്ത് വിതരണത്തിന് ഇറക്കുമതി ചെയ്ത റഷ്യൻ നിർമ്മിത കൊവിഡ് വാക്സീൻ സ്പുട്നിക്കിന്റെ വില നിശ്ചയിച്ചു. ഒരു ഡോസ് വാക്സീന് 995 രൂപയാണ് വില (ഒരു ഡോസിന് 948 + 5 ശതമാനം ജിഎസ്ടി (995.40 രൂപ) യെന്ന് റെഡ്ഡീസ് ലബോട്ടീസ് അറിയിച്ചു. ഹൈദരബാദിലെ റെഡ്ഡീസ് ലബോട്ടീസിനാണ് വാക്സീന്റെ ഇന്ത്യയിലെ വിതരണത്തിന് അനുമതി ലഭിച്ചത്. വാക്സീൻ ഉപയോഗിച്ചുള്ള ആദ്യ കുത്തിവയ്പ്പ് ഹൈദരബാദിൽ നൽകിയതായും കമ്പനി അറിയിച്ചു. 97 ശതമാനം ഫലപ്രാപ്തിയുള്ള സ്ഫുട്നിക്ക് വാക്സീൻ താമസിയാതെ തന്നെ വിതരണം ചെയ്ത് തുടങ്ങും. പ്രാദേശിക വിതരണം ആരംഭിക്കുമ്പോൾ കുറഞ്ഞ വിലയ്ക്ക് സാധ്യതയുണ്ട്.  


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona