Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിരോധത്തിന് ഇനി സ്പുട്നിക്കും, റഷ്യൻ നിർമ്മിത വാക്സീൻ ഇന്ത്യയിലെത്തി

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ച റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമര്‍ പുചിന്‍  ഇന്ത്യക്ക് സ്പുട്നിക് വാക്സീന്‍ ഉടന്‍ നല്‍കുമെന്ന് അറിയിച്ചിരുന്നു.

sputnik vaccine from russia arrived india
Author
DELHI, First Published May 1, 2021, 4:40 PM IST

ദില്ലി: രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്സീനായി ഇനി സ്പുട്നിക്കും. റഷ്യൻ നിർമ്മിത കൊവിഡ് വാക്സീൻ സ്പുട്നിക്ക് ഇന്ത്യയിലെത്തി. ആദ്യ ബാച്ച് വാക്സീൻ വഹിച്ചുകൊണ്ടുള്ള വിമാനം ഹൈദരബാദിലെത്തിച്ചേർന്നു. ഒരു ലക്ഷത്തി അമ്പതിനായിരം ഡോസ് വാക്സീനാണ് രാജ്യത്ത് വിതരണത്തിന് എത്തിച്ചിട്ടുള്ളതെന്നാണ് വിവരം. 97 ശതമാനം ഫലപ്രാപ്തിയുള്ള സ്ഫുട്നിക്ക് വാക്സീൻ താമസിയാതെ തന്നെ വിതരണം ചെയ്ത് തുടങ്ങും. 

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ച റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമര്‍ പുചിന്‍  ഇന്ത്യക്ക് സ്പുട്നിക് വാക്സീന്‍ ഉടന്‍ നല്‍കുമെന്ന് അറിയിച്ചിരുന്നു. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന ഇന്ത്യക്ക് എല്ലാ പിന്തുണയും പുചിൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios