സ്വകാര്യ ഭൂമിയിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നതെന്നും ആവശ്യമായ അനുമതികൾ പ്രാദേശിക ഭരണകൂടങ്ങളിൽ നിന്ന് നേടിയിട്ടുണ്ടെന്നാണ് ഇവിടം സന്ദർശിച്ച ഗോവ സാമൂഹ്യ ക്ഷേമ മന്ത്രി സുഭാഷ് പാൽ ദേശായി പ്രതികരിച്ചത്
പനജി: ഗോവയിൽ ഛത്രപജി ശിവജിയുടെ പൂർണകായ പ്രതിമ സ്ഥാപിച്ചതിന് പിന്നാലെ മേഖലയിൽ സംഘർഷാവസ്ഥ. ഗോവയിലെ മഡ്ഗാവിന് സമീപത്തുള്ള സാവോ ജോസ് ഡേ അറീൽ ഗ്രാമത്തിലാണ് മറാഠാ സാമ്രാജ്യത്തിലെ ഏറ്റവും പ്രഗത്ഭനായ രാജാവ് ഛത്രപജി ശിവജിയുടെ പ്രതിമ സ്ഥാപിച്ചത്. ഛത്രപജി ശിവജിയുടെ 394ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് പ്രതിമ സ്ഥാപിച്ചത്.
ഞായറാഴ്ച പ്രതിമ സ്ഥാപിച്ചതിന് പിന്നാലെ ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. സ്ഥലത്തെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ആവശ്യത്തിന് പൊലീസ് പ്രദേശത്തുണ്ടെന്നുമാണ് പൊലീസ് പ്രതികരിക്കുന്നത്. സ്വകാര്യ ഭൂമിയിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നതെന്നും ആവശ്യമായ അനുമതികൾ പ്രാദേശിക ഭരണകൂടങ്ങളിൽ നിന്ന് നേടിയിട്ടുണ്ടെന്നാണ് ഇവിടം സന്ദർശിച്ച ഗോവ സാമൂഹ്യ ക്ഷേമ മന്ത്രി സുഭാഷ് പാൽ ദേശായി പ്രതികരിച്ചിരുന്നു.
പ്രതിമ സ്ഥാപിക്കുന്നതിനെക്കുറിച്ച് ഡെപ്യൂട്ടി കളക്ടറിനെയും അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. പ്രാദേശികരായ ആളുകളെ ചിലർ രാഷ്ട്രീയ താൽപര്യം മുൻ നിർത്തി വിദ്വേഷം കുത്തി വയ്ക്കുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് മന്ത്രിയുടെ വിലയിരുത്തൽ.
