ലഖ്‌നൗ: ഉത്തർപ്രദേശിലെ സഹരൻപുറിൽ, ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പിയായ ഡോ ബിആർ അംബേദ്‌കറുടെ പ്രതിമ തകർത്തു. സഹരൻപുറിലെ ഘുന്ന ഗ്രാമത്തിലെ പ്രതിമയുടെ തലയും കൈയ്യും ആണ് തകർത്തത്. 

സംഭവത്തിൽ കുപിതരായ പ്രദേശത്തെ ദളിതർ വൻ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇവർ റോഡിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. ശക്തമായ പൊലീസ് സന്നാഹം ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്.