ദില്ലി സിപി പൊലീസ് സ്റ്റേഷനിൽ ബ്രിജ് ഭൂഷനെതിരെ രണ്ട് കേസ് രജിസ്റ്റർ ചെയ്തിട്ട് ദിവസങ്ങളായെങ്കിലും ഇതുവരെ ഇയാളെ ചോദ്യം ചെയ്തിട്ടില്ല. ജന്തർമന്തറിൽ നിയോഗിച്ച പൊലീസ് താരങ്ങളെ കയ്യേറ്റം ചെയ്തുവെന്ന പരാതിയിൽ പൊലീസിനെതിരെ വിമർശനം കനക്കുകയാണ്.
ദില്ലി: ബ്രിജ് ഭൂഷണെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന രാപ്പകൽ സമരം തുടരുന്നു. ദില്ലി സിപി പൊലീസ് സ്റ്റേഷനിൽ ബ്രിജ് ഭൂഷനെതിരെ രണ്ട് കേസ് രജിസ്റ്റർ ചെയ്തിട്ട് ദിവസങ്ങളായെങ്കിലും ഇതുവരെ ഇയാളെ ചോദ്യം ചെയ്തിട്ടില്ല. ജന്തർമന്തറിൽ നിയോഗിച്ച പൊലീസ് താരങ്ങളെ കയ്യേറ്റം ചെയ്തുവെന്ന പരാതിയിൽ പൊലീസിനെതിരെ വിമർശനം കനക്കുകയാണ്. കയ്യേറ്റം ചെയ്ത പൊലീസുകാർ മദ്യപിച്ചിരുന്നു എന്ന താരങ്ങളുടെ ആരോപണം ദില്ലി പൊലീസ് തള്ളി. അതേസമയം ഞങ്ങള്‍ രാജ്യത്തിന്‍റെ അഭിമാനത്തിന് വേണ്ടി പോരാടിയവരാണ്. ഇന്ന് ചാംപ്യന്‍മാരുടെ അഭിമാനത്തിനും സുരക്ഷയ്ക്കും വേണ്ടിയാണ് പോരാടുന്നത് പിന്തുണയ്ക്കണമെന്ന അപേക്ഷയുമായി ഉളിംപിക് മെഡല്‍ ജേതാവായ ബജ്രംഗ് പൂനിയ പറഞ്ഞു.
ഗുസ്തി താരങ്ങളുടെ ഹർജി തീർപ്പാക്കി, കേസ് നിരീക്ഷിക്കാനാവില്ലെന്ന് സുപ്രീം കോടതി
സുപ്രീംകോടതി കേസ് തീർപ്പാക്കിയത് തിരിച്ചടിയായി കാണാൻ ആകില്ലെന്ന് താരങ്ങൾ വ്യക്തമാക്കി. താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബി ആർ എസ് ഉൾപ്പെടെ നിരവധി രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ സമരവേദിയിലെത്തി. ഒളിമ്പ്യൻ ഗീത ഫോഗട്ടിനെ ജന്തർ മന്ത്രിലേക്കുള്ള യാത്രാമധ്യേ ദില്ലി പൊലീസ് കരുതൽ തടങ്കലിൽ ആക്കിയിരുന്നു. ഗുസ്തിതാരങ്ങളുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ കോടതി കൂടുതൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഗുസ്തി താരങ്ങളെ അധിക്ഷേപിച്ച് ബ്രിജ് ഭൂഷൺ; താരങ്ങൾക്ക് പണം ലഭിക്കുന്നുണ്ടെന്ന് ആരോപണം
ആക്രമിച്ചാലും നീതി ലഭിക്കും വരെ സമരം തുടരുമെന്ന് ഇതിനോടകം താരങ്ങള്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ സമരം ചെയ്യുന്ന കായിക താരങ്ങളെ അപമാനിച്ച് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ രംഗത്തെത്തിയിരുന്നു. പ്രതിഷേധിക്കുന്ന താരങ്ങൾക്ക് പണം ലഭിക്കുന്നുണ്ടെന്നും ബിജെപിയാണ് പ്രതിഷേധക്കാരുടെ ഉന്നമെന്നുമാണ് ബ്രിജ് ഭൂഷണ്‍ പ്രതികരിച്ചത്. തുക്കഡെ തുക്കഡെ ഗ്യാങ്, ഹഹീൻ ബാഗ്, കർഷക സമര സംഘങ്ങളാണ് താരങ്ങളുടെ സമരത്തിന് പിന്നിൽ. ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങൾ തമ്മിൽ ഉള്ള ഭിന്നതയാണ് പ്രതിഷേധക്കാരുടെ ലക്ഷ്യം. ഷഹീൻ ബാഗ് പോലെ സമരം മാറുമെന്നും ബ്രിജ് ഭൂഷൺ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
സമര പന്തലിലെത്തിയ പി ടി ഉഷയെ തടഞ്ഞ് വിമുക്തഭടൻ; മാധ്യമങ്ങളോട് പ്രതികരണമില്ല
