Asianet News MalayalamAsianet News Malayalam

ഇരിപ്പിടം മാറി; പരിഹസിച്ച പ്രതിപക്ഷത്തിന് സ​ച്ചി​ൻ പൈ​ല​റ്റിന്‍റെ മറുപടി ഇങ്ങനെ

ഉ​പ​മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം ന​ഷ്ട​മാ​യ പൈ​ല​റ്റി​നു പ്ര​തി​പ​ക്ഷ ബെ​ഞ്ചു​ക​ൾ​ക്കു സ​മീ​പ​മാ​ണ് ഇ​രി​പ്പി​ടം ന​ൽ​കി​യ​ത്. ഈ ​വി​ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ​ദി​നം പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ സ​ഭ​യി​ൽ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. 

Strongest Warrior Sent To Border Sachin Pilot No Longer In Front Row
Author
Jaipur, First Published Aug 14, 2020, 9:26 PM IST

ജ​യ്പു​ർ: നി​യ​മ​സ​ഭ​യി​ൽ ത​ന്‍റെ ഇ​രി​പ്പി​ടം മാ​റ്റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളു​ടെ പ​രി​ഹാ​സ​ങ്ങ​ൾ​ക്കു ശ​ക്ത​മാ​യ മ​റു​പ​ടി​യു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വും രാ​ജ​സ്ഥാ​ൻ മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ സ​ച്ചി​ൻ പൈ​ല​റ്റ്. ധീ​ര​നും ശ​ക്ത​നു​മാ​യ യോ​ദ്ധാ​വി​നെ മാ​ത്ര​മേ അ​തി​ർ​ത്തി​യി​ലേ​ക്ക് അ​യ​യ്ക്കൂ എ​ന്നാ​ണു സ​ച്ചി​ന്‍റെ പ്ര​തി​ക​ര​ണം.

ഉ​പ​മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം ന​ഷ്ട​മാ​യ പൈ​ല​റ്റി​നു പ്ര​തി​പ​ക്ഷ ബെ​ഞ്ചു​ക​ൾ​ക്കു സ​മീ​പ​മാ​ണ് ഇ​രി​പ്പി​ടം ന​ൽ​കി​യ​ത്. ഈ ​വി​ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ​ദി​നം പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ സ​ഭ​യി​ൽ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു സ​ഭ​യ്ക്കു​ള്ളി​ൽ സ​ച്ചി​ൻ പൈ​ല​റ്റ് ശ​ക്ത​മാ​യ മ​റു​പ​ടി ന​ട​ത്തി​യ​ത്.

സ​ഭ​യി​ൽ വ​ന്ന​പ്പോ​ൾ എ​ന്‍റെ ഇ​രി​പ്പി​ടം മാ​റ്റി​യ​താ​യി ക​ണ്ടു. ഞാ​ൻ ഭ​ര​ണ​പ​ക്ഷ ബെ​ഞ്ചില്‍  സു​ര​ക്ഷി​ത​നാ​യി​രു​ന്നു. ഇ​പ്പോ​ൾ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടു​ത്താ​ണ്. അ​തി​ർ​ത്തി​യി​ലേ​ക്കാ​ണു ത​ന്നെ അ​യ​ച്ച​തെ​ന്നു മ​ന​സി​ലാ​യി. ധീ​ര​നും ശ​ക്ത​നു​മാ​യ യോ​ദ്ധാ​വി​നെ മാ​ത്ര​മേ അ​തി​ർ​ത്തി​യി​ലേ​ക്ക് അ​യ​ക്കു​ക​യു​ള്ളൂ- സ​ച്ചി​ൻ പ​റ​ഞ്ഞു. 

അതേ സമയം രാജസ്ഥാനിൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് താൽക്കാലിക ശമനം. അശോക് ഗെഹ്ലോട്ട് സർക്കാർ, വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു.  200 അംഗ നിയമസഭയിൽ ‍101 പേരുടെ ഭൂരിപക്ഷമാണ് സർക്കാരിന് വേണ്ടിയിരുന്നത്. 107 എംഎൽഎമാരുടെ പിന്തുണയോടെയാണ് കോൺഗ്രസ് വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചത്. ബിഎസ്പി എംഎൽഎമാരും ഗലോട്ടിന് വോട്ടു ചെയ്തു. സഭ 21 വരെ പിരിഞ്ഞു. 
ബിജെപി ശ്രമങ്ങളെ പരാജയപ്പെടുത്തി എന്ന് സച്ചിൻ പൈലറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചു. താനുന്നയിച്ച വിഷയങ്ങൾ പരിഹരിക്കുമെന്ന് പാർട്ടി പറഞ്ഞിട്ടുണ്ടെന്നും സച്ചിൻ വ്യക്തമാക്കി.കഴിഞ്ഞ ഒരു മാസത്തെ പ്രതിസന്ധിക്കൊടുവിൽ രാജസ്ഥാനിൽ കോൺഗ്രസിന് ആശ്വാസം. രാഷ്ട്രീയ പ്രതിസന്ധികളും റിസോര്‍ട്ട് നാടകങ്ങള്‍ക്കും ഒടുവിലാണ് അശോക് ഗെലോട്ടിന്‍റെ കോൺഗ്രസ് സര്‍ക്കാര്‍ വിശ്വാസം നേടിയത്. 

അശോക് ഗലോട്ട് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്‍റെ യുവ മുഖമായ സച്ചിൻ പൈലറ്റ് രംഗത്തെത്തിയതോടെയാണ് രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. 

19 എംഎൽഎമാരും സച്ചിനൊപ്പം പോയി. സച്ചിൻ പൈലറ്റിനെ തങ്ങള്‍ക്കൊപ്പം കൂട്ടാൻ ബിജെപിയും കളത്തിലിറങ്ങിയതോടെ രാജസ്ഥാനിലും റിസോര്‍ട്ട് രാഷ്ട്രീയത്തിന് കളമൊരുങ്ങി. കേസ് കോടതി കയറിയെങ്കിലും പ്രതിസന്ധികള്‍ക്കൊടുവിൽ ബിജെപിയിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി സച്ചിൻ കോൺഗ്രസ് പാളയത്തിലേക്ക് തന്നെ മടങ്ങി.

Follow Us:
Download App:
  • android
  • ios