Asianet News MalayalamAsianet News Malayalam

ബിബിസി ഡോക്യുമെൻ്ററി: ജാമിയ മിലിയ സർവ്വകലാശാലയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾ ഇപ്പോഴും പൊലീസ് കസ്റ്റഡിയിൽ

അതേസമയം കൂടുതൽ സർവകലാശാലകളിൽ ഡോക്യുമെൻററി പ്രദർശിപ്പിക്കാനാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം

Students of Jamia Milia university are still in police custody
Author
First Published Jan 26, 2023, 2:10 PM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെൻററി പ്രദർശനം തടയുന്നതിനെതിരെ ജാമിയ മിലയയിൽ പ്രതിഷേധിച്ചതിന് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ ദില്ലി പൊലീസ് വിട്ടയച്ചില്ല. എസ്എഫ്ഐ , എൻഎസ് യുഐ സംഘടനകളിലെ പത്തിലധികം വിദ്യാർത്ഥികള്‍ ഫത്തേപൂർ പൊലീസ് സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്. അതേസമയം കൂടുതൽ സർവകലാശാലകളിൽ ഡോക്യുമെൻററി പ്രദർശിപ്പിക്കാനാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം. ദില്ലി സർവകലാശാല, അംബേദ്കർ സർവകലാശാല, കൊൽക്കത്തയിലെ പ്രസിഡൻസി സർവകലാശാല എന്നിവിടങ്ങളിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കും. ജെഎൻയുവിൽ വിദ്യാർത്ഥി യൂണിയൻ ഇന്ന് രാത്രി പ്രതിഷേധ മാർച്ച് നടത്തും.

Follow Us:
Download App:
  • android
  • ios