ജെഎന്‍യുവിൽ വീണ്ടും വിദ്യാർഥി പ്രതിഷേധം
ജാമിയ മിലിയ സർവകലാശാലയിലെ പൊലീസ് നടപടിക്ക് എതിരെയും വിദ്യാർത്ഥികൾ പ്രതിഷേധം ഉയർത്തി.

ദില്ലി: ജെഎന്‍യുവിൽ വീണ്ടും വിദ്യാർഥികളുടെ പ്രതിഷേധം. വിദ്യാർത്ഥി യൂണിയൻ്റെ നേതൃത്വത്തിൽ ക്യാമ്പസിന് അകത്താണ് പ്രതിഷേധ പ്രകടനം നടത്തുന്നത്. ഇന്ത്യൻ പതാക ഏന്തിയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. ക്യാമ്പസിലെ ബിബിസി ഡോക്യുമെൻ്ററി പ്രദർശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ കോളേജ് അധികൃതരുടെയും പൊലീസിൻ്റെയും നടപടിക്കെതിരെ ആണ് പ്രതിഷേധം. ജാമിയ മിലിയ സർവകലാശാലയിലെ പൊലീസ് നടപടിക്ക് എതിരെയും വിദ്യാർത്ഥികൾ പ്രതിഷേധം ഉയർത്തി.