Asianet News MalayalamAsianet News Malayalam

കേന്ദ്രമന്ത്രിമാരടക്കം ഉന്നതരുടെ ഫോൺ ചോർന്നതായി സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റ്

''കേന്ദ്ര മന്ത്രിമാർക്കൊപ്പം ചില സുപ്രീം കോടതി ജഡ്ജിമാരുടെയും മാധ്യമപ്രവർത്തകരുടേയും ഫോണുകൾ ചോർത്തിയതായി അഭ്യൂഹം നിലനിൽക്കുന്നുണ്ട്''.

subramanian swamy mp tweet about union ministers phone tapping
Author
Delhi, First Published Jul 18, 2021, 2:26 PM IST

ദില്ലി: ഇസ്രയേൽ നിർമ്മിത ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും, ആർഎസ്എസ് നേതാക്കളുടെയും ഫോണുകൾ ചോർത്തിയതായി അഭ്യൂഹം. ഫോൺ ചോർച്ച സംബന്ധിച്ച് ശക്തമായ സൂചന ലഭിച്ചതായി രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി എംപി ട്വീറ്റ് ചെയ്തു.

''കേന്ദ്ര മന്ത്രിമാർക്കൊപ്പം ചില സുപ്രീം കോടതി ജഡ്ജിമാരുടെയും മാധ്യമപ്രവർത്തകരുടേയും ഫോണുകൾ ചോർത്തിയതായി അഭ്യൂഹം നിലനിൽക്കുന്നുണ്ട്. ഇസ്രയേൽ നിർമ്മിത ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ചാണ് ഫോൺ ചോർത്തിയെന്നാണ് സൂചന".

ഇസ്രയേല്‍ ചാര സോഫ്റ്റ്വെയര്‍ 'പെഗാസസ്' വീണ്ടും വാര്‍ത്തയില്‍;എന്താണ് പെഗാസസ്?

വാഷിംഗ്ടൺ പോസ്റ്റ്, ഗാർഡിയൻ എന്നീ മാധ്യമങ്ങൾ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുടെ റിപ്പോർട്ട് പുറത്ത് വിടുമെന്നാണ് അഭ്യൂഹമെന്നും സ്ഥിരീകരണമുണ്ടായാൽ കൂടുതൽ വിവരങ്ങൾ താനും പുറത്ത് വിടുമെന്നും സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റിൽ പറയുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios