നിയമസഭാ ഹാളിന് പുറത്ത് മീഡിയാ സെൻ്ററിന് സമീപമാണ് 45 കാരൻ അറുമുഖൻ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ചെന്നൈ: തമിഴ്നാട് നിയമസഭയ്ക്കകത്ത് ആത്മഹത്യാശ്രമം. നിയമസഭാ ഹാളിന് പുറത്ത് മീഡിയാ സെൻ്ററിന് സമീപമാണ് 45 കാരൻ അറുമുഖൻ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെട്രോൾ ദേഹത്തൊഴിച്ച ശേഷം തീപ്പെട്ടിയുരക്കും മുമ്പ് പൊലീസ് ഇയാളെ പിടികൂടി പുറത്തേക്ക് കൊണ്ടുപോയി. മാധ്യമ പ്രവർത്തകനെന്ന വ്യാജേനെയാണ് അറുമുഖൻ നിയമസഭക്കകത്ത് കയറിയത്. ആത്മഹത്യ ശ്രമത്തിൻ്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
