ചെങ്കോട്ടയിൽ പതാക കെട്ടാൻ നേതൃത്വം നൽകിയത് ദീപ് സിദ്ദുവടക്കമുള്ളവരാണ്. എന്നാൽ പ്രതിഷേധിച്ചത് ജനാധിപത്യ അവകാശം ഉപയോഗിച്ചാണെന്നാണ് ദീപ് സിദ്ദുവിന്റെ വിശദീകരണം. 

ദില്ലി: ദീപ് സിദ്ദുവുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി ബിജെപി എംപി സണ്ണി ദിയോൾ. തനിക്കോ കുടുംബത്തിനോ ദീപ് സിദ്ദുവുമായി ബന്ധമില്ലെന്ന് സണ്ണി ദിയോൾ ട്വീറ്റ് ചെയ്തു. ചെങ്കോട്ടയിൽ നടന്ന സംഭവങ്ങളിൽ ദുഃഖമുണ്ടെന്നും ദീപ് സിദ്ദുവമായി ബന്ധമില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നുമായിരുന്നു ട്വീറ്റ്. 

Scroll to load tweet…

ചെങ്കോട്ടയിൽ പതാക കെട്ടാൻ നേതൃത്വം നൽകിയത് ദീപ് സിദ്ദുവടക്കമുള്ളവരാണ്. എന്നാൽ പ്രതിഷേധിച്ചത് ജനാധിപത്യ അവകാശം ഉപയോഗിച്ചാണെന്നാണ് ദീപ് സിദ്ദുവിന്റെ വിശദീകരണം. 2019 ലോകസഭ തെരഞ്ഞെടുപ്പിൽ ദീപ് സിദ്ദു സണ്ണി ദിയോളിനായി പ്രചരണത്തിന് ഇറങ്ങിയിരുന്നു. 

ഈ ചിത്രങ്ങളടക്കം ഉപയോഗിച്ച് ചെങ്കോട്ടയിൽ നടന്ന അനിഷ്ട സംഭവങ്ങൾക്ക് പിന്നിൽ ബിജെപി ഇടപെടലുണ്ടന്ന ആരോപണം ഉയർന്നിരുന്നു.
ആക്രമണം നടത്തിയത് ബാഹ്യശക്തികളും സാമൂഹ്യവിരുദ്ധരുമാണെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ നിലപാട്.

Scroll to load tweet…