Asianet News MalayalamAsianet News Malayalam

ഓർഡിനൻസ് ഇറക്കിയ കേന്ദ്ര നടപടി വിചിത്രം, കെജ്രിവാളിനൊപ്പമെന്ന് നിതീഷ് കുമാർ, കൂടിക്കാഴ്ച

പ്രതിപക്ഷ ഐക്യം ചർച്ചചയായെന്നും വിവിധ പ്രതിപക്ഷ നേതാക്കളെ നേരിൽ ചെന്ന് കണ്ട് ഓർഡിനെൻസി‌നെതിരെ പിന്തുണ ഉറപ്പാക്കുമെന്നും  കെജ്രിവാൾ പറഞ്ഞു

Support Arvind Kejriwal says Bihar CM NitiSh Kumar on central govt's ordinance  jrj
Author
First Published May 21, 2023, 1:23 PM IST

ദില്ലി : ദില്ലിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം, നിയമനം എന്നിവയുമായി ബന്ധപ്പെട്ട് അതോറിറ്റി രൂപീകരിക്കാൻ പുതിയ ഓർഡിനൻസിറക്കിയ കേന്ദ്ര നടപടിക്കെതിരെ പ്രതിപക്ഷ പിന്തുണ തേടി അരവിന്ദ് കെജ്രിവാൾ. ബിഹാ‍ർ മുഖ്യമന്ത്രി നിതീഷ് കുമാറും അരവിന്ദ് കെജ്രിവാളും തമ്മിൽ കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ സഖ്യ ചർച്ചകളുടെ കൂടി ഭാഗമായാണ് കൂടികാഴ്ചയെന്നാണ് സൂചന. 

ച‍ർച്ചകൾക്ക് ശേഷം ഇരുവരും സംയുക്തമായി മാധ്യമങ്ങളെ കണ്ടു. ഓർഡിനനന് ഇറക്കിയ കേന്ദ്ര നടപടി വിചിത്രമെന്ന് നിതീഷ് കുമാ‍ർ പ്രതികരിച്ചു. കെജ്രിവാളിനൊപ്പമെന്ന് നിതീഷ് കുമാ‍ർ പറഞ്ഞു. ബിജെപി ഇതര സർക്കാറുകളെ കേന്ദ്രം ഉപദ്രവിക്കുന്നുവെന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവും പ്രതികരിച്ചു. ബിജെപി ഇനി എന്തൊക്കെ ചെയ്താലും ദില്ലിയില് അധികാരത്തില് വരില്ലെന്ന് ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. 

പ്രതിപക്ഷ ഐക്യം ചർച്ചചയായെന്നും വിവിധ പ്രതിപക്ഷ നേതാക്കളെ നേരിൽ ചെന്ന് കണ്ട് ഓർഡിനെൻസി‌നെതിരെ പിന്തുണ ഉറപ്പാക്കുമെന്നും  കെജ്രിവാൾ പറഞ്ഞു. മറ്റന്നാൾ മമതയുമായി കൂടികാഴ്ച നടത്തും. ബിൽ രാജ്യസഭ കടന്നില്ലെങ്കിൽ 2024 ൽ ബിജെപി സർക്കാർ വീഴുമെന്ന സന്ദേശമാകും. ബിജെപി ഇതര സർക്കാരുകളെല്ലാം ഒന്നിക്കണം എന്നും ഇത് 2024 ന് മുന്നോടിയായുള്ള സെമി ഫൈനലെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.

Read More : കാട്ടുപോത്ത് ആക്രമണം: മതമേലധ്യക്ഷന്മാർ പറഞ്ഞതിൽ തെറ്റില്ല, കെസിബിസിയെ പിന്തുണച്ച് ചെന്നിത്തല

Follow Us:
Download App:
  • android
  • ios