ദില്ലി: റിപ്പബ്ലിക് ടി വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ വിമര്‍ശിച്ച് സുപ്രീംകോടതി. ഉത്തരവാദിത്തത്തോടെയുള്ള റിപ്പോര്‍ടിംഗ് നടത്തുമെന്ന ഉറപ്പ് അര്‍ണബ് ഗോസ്വാമിയിൽ നിന്ന് ഉണ്ടാകണമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ പറഞ്ഞു. ഈ നിലയിൽ മുന്നോട്ടുപോകാനാകില്ല. സമൂഹത്തിൽ സമാധാനവും ഐക്യവുമാണ് പ്രധാനം. അത് ഇല്ലാതാക്കുന്ന ഇടപെടലുകൾ അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു. 

പാൽഗര്‍ ആൾക്കൂട്ട ആക്രമ കേസിലെ റിപ്പോര്‍ട്ടിംഗുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടി വിക്കെതിരെ മഹാരാഷ്ട്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് മുംബൈ ഹൈക്കോടതി റദ്ദാക്കിയിരുന്നു. അതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ നൽകിയ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേയുടെ വിമര്‍ശനം.