Asianet News MalayalamAsianet News Malayalam

വാക്സീന് വ്യത്യസ്ത വില ഈടാക്കുന്നത് എങ്ങനെ? മൂകസാക്ഷിയാകാന്‍ ആകില്ലെന്ന് സുപ്രീംകോടതി

ദേശീയ പ്രതിസന്ധിയുടെ സമയത്ത് കോടതിക്ക് മൂകസാക്ഷിയാകാന്‍ ആകില്ലെന്നും കോടതി പറഞ്ഞു.  ഒരേ വാക്സീന് രാജ്യത്ത് മൂന്ന് വില എന്ന നയമാണ് നിലവിലുള്ളത്

supreme court against three type of price for the same vaccine
Author
Delhi, First Published Apr 27, 2021, 1:36 PM IST

ദില്ലി: വാക്സീന് വ്യത്യസ്ത വില ഈടാക്കുന്നതിലും ഓക്സിജൻ പ്രതിസന്ധിയിലും ഇടപെട്ട് സുപ്രീംകോടതി. കൊവിഡ് സാഹചര്യം നേരിടാൻ ദേശീയ പദ്ധതി ആരാഞ്ഞ് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് വാക്സീൻ വില ഉൾപ്പടെയുള്ള വിഷയങ്ങളിലെ ഇടപെടൽ. അ‍ഞ്ചു കാര്യങ്ങളിൽ കേന്ദ്രസർക്കാർ വിശദീകരണം നല്‍കണമെന്ന് കോടതി നിർദ്ദേശിച്ചു. 

ഒന്ന് കേന്ദ്രസർക്കാരിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും കമ്പനികൾ വ്യത്യസ്ത വില കൊവിഡ് വാക്സീന് എങ്ങനെ ഈടാക്കും. രണ്ട്- 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സീൻ എപ്പോൾ നല്‍കാനാവും. മൂന്ന്- ഓക്സിജൻ ലഭ്യത എങ്ങനെ ഉറപ്പാക്കും. നാല്- അവശ്യമരുന്നുകളുടെ ദൗർലഭ്യം പരിഹരിക്കാൻ എടുത്ത നടപടികൾ എന്തൊക്കെ. അഞ്ച്- ജില്ലാകളക്ടർമാർ വരെയുള്ളവർക്കും ആരോഗ്യമന്ത്രാലയത്തിനും ഇടയിലെ ഏകോപന സംവിധാനം. 

ഓക്സിജൻ ലഭ്യതയിൽ കോടതി ഇടപെടരുതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഈ സമയത്ത് ചിലർ രാഷ്ട്രീയം കളിക്കുകയാണെന്ന് തുഷാർ മേത്ത പറഞ്ഞു. ഓക്സിജൻ ലഭ്യത താഴ്ന്നപ്പോൾ കേരളത്തെയും തമിഴനാടിനെയും പുകഴ്ത്തുന്നത് ഇതിന് ഉദാഹരണമായി തുഷാർ മേത്ത ചൂണ്ടിക്കാട്ടി. 

വാക്സീൻ വില നിർണ്ണയത്തിലും അവസാന വാക്ക് ഇനി സുപ്രീംകോടതിയുടേതാകും. പ്രതിസന്ധി ഘട്ടത്തിൽ മൂകസാക്ഷിയാകാനാവില്ല എന്ന് വ്യക്തമാക്കിയ കോടതി വെള്ളിയാഴ്ച സ്വീകരിക്കുന്ന നിലപാട് കേന്ദ്രസർക്കാരിന് നിർണ്ണായകമാകും.  
 

Follow Us:
Download App:
  • android
  • ios