ദില്ലി: ലോക്ക്ഡൗണിനെ തുടര്‍ന്ന് യാത്ര മുടങ്ങിയവര്‍ക്ക് വിമാന ടിക്കറ്റിന്‍റെ മുഴുവൻ പണവും മടക്കി നൽകാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ കേന്ദ്ര സർക്കാരിനോടും വിമാന കമ്പനികളോടും മറുപടി നൽകാൻ സുപ്രീംകോടതി നിർദ്ദേശം. ലോക്ക്ഡൗൺ കാലത്തെ അന്താരാഷ്ട്ര വിമാന ടിക്കറ്റുകൾക്ക് മുഴുവൻ റീഫണ്ടും നൽകുന്നില്ലെന്നായിരുന്നു പരാതി. പ്രവാസി ലീഗൽ സെല്ലാണ് സുപ്രീംകോടതിയില്‍ ഹർജി നൽകിയത്. 

മാര്‍ച്ച് 25നും മെയ് മൂന്നിനും ഇടയില്‍ ബുക്ക് ചെയ്ത എല്ലാ വിമാന ടിക്കറ്റിന്‍റെയും തുക തിരികെ നല്‍കുമെന്ന് ഡിജിസിഎ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ കാലയളവില്‍ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാവര്‍ക്കും ടിക്കറ്റിന്‍റെ തുക പൂര്‍ണമായി തിരികെ നല്‍കുമെന്നാണ് ഡിജിസിഎ സുപ്രീംകോടതിയെ അറിയിച്ചത്. ലോക്ക്ഡൗണിന്‍റെ ആദ്യ രണ്ട് ഘട്ടമായിരുന്നു ഈ സമയം. 

ലോക്ക്ഡൗണ്‍ കാലത്ത് ടിക്കറ്റ് തുക തിരികെ നല്‍കാതിരിക്കുന്നത് 1937ലെ സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ് ആന്‍ഡ് പ്രൊവിഷന്‍ ഓഫ് എയര്‍ക്രാഫ്റ്റ് റൂള്‍ അനുസരിച്ച് തെറ്റാണെന്നും ഡിജിസിഎ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പ്രവാസി ലീഗല്‍ സെല്ലിന്‍റെ ഹര്‍ജി സെപ്റ്റംബര്‍ 23ന് കോടതി വീണ്ടും പരിഗണിക്കും. 

മാര്‍ച്ച് 25നും മെയ് 3നും ഇടയില്‍ ബുക്ക് ചെയ്ത വിമാനടിക്കറ്റുകളുടെ മുഴുവന്‍ തുക തിരികെ നല്‍കുമെന്ന് ഡിജിസിഎ

പെരിയ ഇരട്ടക്കൊലപാതകം: കോടതിയലക്ഷ്യ കേസ് ശരതിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ പിൻവലിച്ചു