ദില്ലി: ഹൈക്കോടതി ജഡ്ജിമാരായി വിജു എബ്രഹാം, മുഹമ്മദ് നിയാസ് സി പി, പോൾ കെ കെ എന്നിവരുടെ പേരുകൾ വീണ്ടും ശുപാർശ ചെയ്ത് സുപ്രീംകോടതി കൊളീജിയം. പല തവണ മാറ്റിവെച്ച ശേഷം 2019 മെയ് മാസത്തിലായിരുന്നു വിജു എബ്രഹാമിന്‍റെ പേര് കൊളീജീയം ആദ്യം ശുപാർശ ചെയ്തത്. 2019 മാർച്ച് മാസത്തിൽ മറ്റ് രണ്ട് പേരുകളും കൊളീജിയം കേന്ദ്രത്തിന് നൽകിയിരുന്നു. എന്നാൽ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പേരുകൾ കേന്ദ്രം തിരിച്ചയക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടാം തിയതി ചേർന്ന കൊളീജിയം യോഗമാണ് ഈ പേരുകൾ വീണ്ടും ശുപാർശ ചെയ്യാൻളീലീജിയം തീരുമാനം അംഗീകരിക്കേണ്ടിവരും. ആലപ്പുഴ സെഷൻസ് ജഡ്ജി എ ബദറുദ്ദീനെ ഹൈക്കോടതി ജഡ്ജിയാക്കാനുള്ള ശുപാർശയും കൊളീജിയം കേന്ദ്രത്തിന് നൽകി.

കർണാടക ഹൈക്കോടതി ജഡ്ജിയായി നാഗേന്ദ്ര രാമചന്ദ്ര നായിക്, ഹിമാചൽപ്രദേശ്  ഹൈക്കോടതി ജഡ്ജിയായി സത്യേൻ വൈദ്യ എന്നീ പേരുകളും കൊളീജിയം വീണ്ടും ശുപാർശ ചെയ്തു.