അനുമാനം നിലനിൽക്കാത്തതാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഹർജി ഈ മാസം പതിനെട്ടിന് വീണ്ടും പരിഗണിക്കും. 

ദില്ലി: കർണാടകത്തിൽ മുസ്ലീം വിഭാഗത്തിനുള്ള നാല് ശതമാനം സംവരണം ഒഴിവാക്കിയ നടപടിയെ വിമർശിച്ചു സുപ്രീം കോടതി. തീരുമാനം തെറ്റായ അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അനുമാനം നിലനിൽക്കാത്തതാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഹർജി ഈ മാസം പതിനെട്ടിന് വീണ്ടും പരിഗണിക്കും. 

കഴിഞ്ഞ മന്ത്രിസഭാ യോഗ തീരുമാനപ്രകാരം ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്കുള്ള നാല് ശതമാനം പിന്‍വലിച്ച് വീര ശൈവ ലിംഗായത്, വൊക്കലിഗ സമുദായങ്ങള്‍ക്ക് വീതിച്ചു നല്‍കിയിരുന്നു. ഇതിനെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. എന്നാൽ അധികാരത്തിലെത്തിയാൽ പിൻവലിച്ച സംവരണം പുന:സ്ഥാപിക്കുമെന്നാണ് കോൺ​ഗ്രസിന്റെ വാദം. മുസ്ലിം വിഭാ​ഗത്തിനുള്ള നാല് ശതമാനം സം വരണം പുന:സ്ഥാപിക്കുമെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ പറഞ്ഞു.