വിഷയത്തിൽ ഇടപെടാൻ വിസമ്മതിച്ചപ്പോൾ, സ്പെഷ്യൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്യാൻ അനുമതി നൽകിയ ഉദ്യോഗസ്ഥൻ ഒരു ലക്ഷം രൂപ വഹിക്കണമെന്ന് ബെഞ്ച് വിധിച്ചു.

ദില്ലി: കാൻസർ രോഗിക്ക് ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ ഇഡിക്ക് ഒരു ലക്ഷം രൂപ ചിലവ് ചുമത്തി സുപ്രീംകോടതി. സ്റ്റേഷനറികളും ലീഗല്‍ ഫീസും കോടതി സമയവും പാഴാക്കുന്നതിനിടയാക്കിയതായിനാണ് ഇത്തരമൊരു ഹർജി ഫയൽ ചെയ്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ചിലവ് ചുമത്തിയത്.

ഇത്തരമൊരു സ്‌പെഷ്യൽ ലീവ് പെറ്റീഷനും ഇ.ഡി ഫയൽ ചെയ്യാൻ പാടില്ലായിരുന്നുവെന്ന് ജസ്റ്റിസ് എംആർ ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. കേസിൽ ഇടപെടാൻ വിസമ്മതിച്ച ജസ്റ്റിസ് എംആർ ഷാ , ജസ്റ്റിസ് എം.എം.സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച്, പ്രതിക്ക് മാരകരോഗവും അർബുദവും ഉണ്ടായിരുന്നുവെന്നും തുടർന്ന് ജാമ്യത്തിൽ വിട്ടയച്ചുവെന്നും ചൂണ്ടിക്കാട്ടി.

വിഷയത്തിൽ ഇടപെടാൻ വിസമ്മതിച്ചപ്പോൾ, സ്പെഷ്യൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്യാൻ അനുമതി നൽകിയ ഉദ്യോഗസ്ഥൻ ഒരു ലക്ഷം രൂപ വഹിക്കണമെന്ന് ബെഞ്ച് വിധിച്ചു. ഒരു ലക്ഷം രൂപ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍റെ ശമ്പളത്തിൽ നിന്ന് ഈടാക്കാനാണ് കോടതി നിര്‍ദേശം. 

നാലാഴ്ചയ്ക്കകം കോടതി ചുമത്തിയ ചിലവ് തുക സുപ്രീം കോടതി രജിസ്ട്രിയിൽ കെട്ടിവയ്ക്കാൻ ഇഡിയോട് കോടതി നിർദേശിച്ചു. പിഴ തുകയിൽ 50,000 രൂപ ന്യൂഡൽഹിയിലെ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയിലേക്കും 50,000 രൂപ സുപ്രീം കോടതിയുടെ മീഡിയേഷൻ ആൻഡ് കൺസിലിയേഷൻ പ്രോജക്ട് കമ്മിറ്റിയിലേക്കും നല്‍കണമെന്നും ബെഞ്ച് നിർദേശിച്ചു.

ഇഡിയുടെ അന്വേഷണത്തിൽ സഹകരിച്ചു; ഫണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്ന് റേസർപേ

താക്കറെ കുടുംബത്തിന് അനധികൃത സ്വത്ത്? ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി