ദില്ലി: അരുണാചൽ പ്രദേശിലെ ബിജെപി എംഎൽഎക്കെതിരെയായ ബലാത്സംഗ പരാതിയിൽ സുപ്രീം കോടതിയുടെ ഇടപെടല്‍. കേസ് ഡയറി ഹാജരാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു.

അടുത്ത മാസം ഒമ്പതിന് കേസ് ഡയറി ഹാജരാക്കാനാണ്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. അന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തിൽ തന്നെ പൊലീസിന് വീഴ്ച്ച പറ്റിയെന്നും കോടതി നിരീക്ഷിച്ചു. ബലാത്സംഗത്തിന് ഇരയായ യുവ ഡോക്ടർ നൽകിയ ഹർജിയിലാണ് നടപടി. എംഎല്‍എ ഗ്രൂക്ക്പൊഡുങ്ങ് തന്നെ ബലാത്സംഗം ചെയ്തെന്ന് യുവ ഡോക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.

കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഗ്രൂക്ക് പൊഡുങ്ങ് തന്നെയും കുടുംബത്തെയും നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. താന്‍ കടുത്ത മാനസികസമ്മര്‍ദ്ദത്തിലാണ്. അരുണാചല്‍പ്രദേശ് സര്‍ക്കാരും പൊലീസും എംഎല്‍എക്കൊപ്പമാണ്. കേസ് എടുത്ത പൊലീസ് എഫ്ഐആറില്‍ കൃത്രിമം കാട്ടി. തന്‍റെ മൊഴി ശരിയായ തരത്തിലല്ല രേഖപ്പെടുത്തിയതെന്നും യുവതി പറഞ്ഞിരുന്നു. 

Read Also:  ബിജെപി എംഎല്‍എക്കെതിരെ ബലാത്സംഗക്കേസ്: അട്ടിമറിക്കാന്‍ ശ്രമമെന്ന് പരാതിക്കാരി