സാധാരണ ഗതിയില്‍ എന്‍ആര്‍ഐ സീറ്റുകളില്‍ ഒഴിവുവന്നാല്‍ ആ സീറ്റ് ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റി വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഒഴിവുവരുന്ന എന്‍ആര്‍ഐ സീറ്റുകള്‍ ജനറല്‍ സീറ്റുകളാക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശം.

ദില്ലി: സംസ്ഥാനത്തിന് പുറത്തുള്ള എൻആര്‍ഐ വിദ്യാര്‍ത്ഥികള്‍ക്കും മെഡിക്കൽ സീറ്റുകളിൽ പ്രവേശനം നൽകാമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ഒഴിവുവരുന്ന എന്‍ആര്‍ഐ സീറ്റുകളിലേക്കാണ് ഇതര സംസ്ഥാനത്ത് നിന്നുള്ള എന്‍ആര്‍ഐ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുക.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്വകാര്യ മാനേജുമെന്‍റുകളുടെ ഹർജിയില്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അധ്യക്ഷനായ കോടതിയാണ് ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഒഴിവ് വരുന്ന എൻആര്‍ഐ സീറ്റുകള്‍ ജനറൽ സീറ്റുകളാക്കരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടുണ്ട്. ഇടക്കാല ഉത്തരവ് ഈ വര്‍ഷത്തേയ്ക്ക് മാത്രമാണ് ബാധകം.