സായുധ സേനകളുടെ പരിശീലനത്തിനിടെ വൈകല്യം സംഭവിച്ച സൈനികരുടെ പുനരവധിവാസത്തിന്‌ ആറാഴ്‌ചക്കകം കേന്ദ്രസർക്കാർ പദ്ധതി ആവിഷ്‌ക്കരിക്കണമെന്ന്‌ സുപ്രീംകോടതി

ദില്ലി: സായുധ സേനകളുടെ പരിശീലനത്തിനിടെ വൈകല്യം സംഭവിച്ച സൈനികരുടെ പുനരവധിവാസത്തിന്‌ ആറാഴ്‌ചക്കകം കേന്ദ്രസർക്കാർ പദ്ധതി ആവിഷ്‌ക്കരിക്കണമെന്ന്‌ സുപ്രീംകോടതി. സൈനീകരുടെ ദയനീയ സ്ഥിതി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്‌ സ്വമേധയാ എടുത്ത കേസിലാണ്‌ ജസ്‌റ്റിസുമാരായ ബി വി നാഗരത്ന, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്‌. മൂന്നുസേനകളുടെയും ആസ്ഥാനങ്ങൾ കൂടിയാലോചിച്ച്‌ ഗുണപരമായ തീരുമാനത്തിൽ എത്തിയെന്നും പ്രതിരോധ, ധനകാര്യ മന്ത്രിമാരുടെ അംഗീകാരം നേടേണ്ടതുണ്ടെന്നും അഡീ. സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. അവരുടെ അഭ്യർഥിന മാനിച്ചാണ്‌ ആറാഴ്‌ച സമയം നൽകിയത്‌. 2026 ജനുവരി 28ന്‌ കേസ്‌ പരിഗണിക്കുമ്പോൾ നല്ല പുരോഗഗതിയുണ്ടാകുമെന്നാണ്‌ പ്രതീക്ഷിയെന്ന്‌ കോടതി പറഞ്ഞു.

YouTube video player