Asianet News MalayalamAsianet News Malayalam

'എസ്‍സി-എസ്‍ടി നിയമത്തില്‍ വെള്ളം ചേര്‍ക്കാനാകില്ല'; നിയമം ശക്തമാക്കണമെന്ന് സുപ്രീംകോടതി

കേന്ദ്രത്തിന്‍റെ എസ്‍സി എസ്‍ടി നിയമ ഭേദഗതിക്ക് സുപ്രീംകോടതി പൂര്‍ണ്ണ പിന്തുണയാണ് അറിയിച്ചിരിക്കുന്നത്.
 

supreme court ordered that law in support of sc st should be strengthen
Author
Delhi, First Published Oct 3, 2019, 12:22 PM IST

ദില്ലി: എസ്‍സി എസ്‍ടി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയാൻ ശക്തമായ നിയമം വേണമെന്ന് സുപ്രീംകോടതി. പട്ടികജാതി പട്ടികവര്‍ഗ നിയമത്തില്‍ നിയമത്തിൽ വെള്ളം ചേർക്കാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി നിലവിലെ നിയമം അതുപോലെ തുടരുമെന്നും വ്യക്തമാക്കി. കേന്ദ്രത്തിന്‍റെ എസ്‍സി എസ്‍ടി നിയമ ഭേദഗതിക്ക് സുപ്രീംകോടതി പൂര്‍ണ്ണ പിന്തുണയാണ് അറിയിച്ചിരിക്കുന്നത്.

പട്ടിക ജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള നിയമത്തിൽ നേരത്തെ സുപ്രീംകോടതി ഇളവ് വരുത്തിയിരുന്നു. ഈ നിയമപ്രകാരമുള്ള പരാതികളിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമെ അറസ്റ്റോ, വിചാരണയോ പാടുള്ളൂ എന്നായിരുന്നു സുപ്രീംകോടതി വിധി. ദളിതര്‍ക്കെതിരായ അതിക്രമക്കേസുകളിൽ അറസ്റ്റ് ഉടൻ വേണ്ട, ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണം എന്നീ നിര്‍ദ്ദേശങ്ങളാണ് സുപ്രീംകോടതി വിധിയിലുണ്ടായിരുന്നത്. 

ഈ വിധി മറികടക്കണമെന്ന് വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രസർക്കാർ പാർലമെന്‍റിൽ ബില്ല് പാസാക്കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്‍റെ ഈ നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്‍റെ നിയമഭേദഗതിയില്‍ ഇടെപടാന്‍ വിസമ്മതിച്ച സുപ്രീംകോടതി പട്ടിക ജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയാന്‍ ശക്തമായ നിയമം വേണമെന്ന് വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios