കേണല്‍ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമര്‍ശത്തിലെ അന്വേഷണത്തിന് സുപ്രീം കോടതി പ്രത്യേക സംഘം രൂപീകരിച്ചു

ദില്ലി : കേണല്‍ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ മന്ത്രി വിജയ് ഷായ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. മന്ത്രിയുടെ ഖേദപ്രകടനം സ്വീകാര്യമല്ലെന്നും വാക്കുകള്‍ സൂക്ഷിച്ചു പ്രയോഗിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പൊതുപ്രവര്‍ത്തകനും പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനുമാണ്. വാക്കുകള്‍ സൂക്ഷിച്ചു പ്രയോഗിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. 

കേണല്‍ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമര്‍ശത്തിലെ അന്വേഷണത്തിന് സുപ്രീം കോടതി പ്രത്യേക സംഘം രൂപീകരിച്ചു. വനിത ഉദ്യോഗസ്ഥ ഉള്‍പ്പെടെ 3 ഐപിഎസ് ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. മെയ് 28 അന്വേഷണ പുരോഗതി അറിയിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശം നൽകി. വിദ്വേഷ പരാമർശത്തിൽ തനിക്കെതിരായി എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രി വിജയ് ഷാ സുപ്രീംകോടതിയെ സമീപിച്ചത്. വിജയ് ഷായുടെ അറസ്റ്റ് സുപ്രീം കോടതി താൽക്കാലികമായി തടഞ്ഞു.