കോടതിയുടെ വിമർശനത്തിന് പിന്നാലെ, ഹര്‍ജി പിന്‍വലിച്ചു. ഇത്തരം ഹർജികൾക്കെതിരെ പിഴയിടാക്കുമെന്നും കോടതി

ദില്ലി: പശുവിനെ ദേശീയ മൃഗമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് കോടതിയുടെ ജോലിയാണോ എന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

പശു സംരക്ഷിക്കപ്പെടേണ്ട മൃഗമാണെന്നും കേന്ദ്രസര്‍ക്കാര്‍ പശുവിന് പ്രാധാന്യം നല്‍കുന്നുണ്ടെന്നും വ്യക്തമാക്കി നൽകിയ പൊതുതാൽപര്യ ഹ‍ർജിയാണ് കോടതി തള്ളിയത്. കോടതിയുടെ വിമർശനത്തിന് പിന്നാലെ, ഹര്‍ജി പിന്‍വലിച്ചു. ഇത്തരം ഹർജികൾക്കെതിരെ പിഴയിടാക്കുമെന്നും കോടതി വ്യക്തമാക്കി. ഗോവനഷ് സേവ സദൻ ആണ് പശുവിനെ ദേശീയ മൃഗമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയിൽ എത്തിയത്.