ജോലി ചെയ്യുന്ന അധ്യാപകർ ടി.ഇ.ടി പാസാകേണ്ടത് നിർബന്ധമാണെന്ന് ജസ്റ്റിസ് ദീപങ്കർ ദത്തയുടെ ബെഞ്ച് ഉത്തരവിട്ടു.

ദില്ലി: ടെറ്റ് പരീക്ഷയിൽ പുനഃപരിശോധന ഹർജികൾ തള്ളി സുപ്രീംകോടതി. എന്നാൽ, 2010 ന് മുമ്പ് നിയമിതരായവർ രണ്ടു കൊല്ലത്തിനുള്ള ടെറ്റ് പാസാക്കണമെന്ന് ഉത്തരവിൽ ചെറിയ പരിഷ്കാരവും വരുത്തി. സമയപരിധി ഒരു വർഷം കൂടി നീട്ടി മൂന്നുവർഷമാക്കി. സംസ്ഥാന സർക്കാർ അടക്കം പുനഃരിശോധന ഹർജികൾ സമർപ്പിച്ചിരുന്നു. 2010ന് മുന്‍പ് നിയമിതരായവര്‍ക്ക് ടെറ്റ് നിർബന്ധമാക്കിയ വിധിക്കെതിരെയാണ് സംസ്ഥാന സർക്കാറടക്കം ഹർജി നൽകിയത്. ജോലി ചെയ്യുന്ന അധ്യാപകർ ടി.ഇ.ടി പാസാകേണ്ടത് നിർബന്ധമാണെന്ന് ജസ്റ്റിസ് ദീപങ്കർ ദത്തയുടെ ബെഞ്ച് ഉത്തരവിട്ടു. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം, 2028 ഓഗസ്റ്റ് 31-നകം ജോലി ചെയ്യുന്ന അധ്യാപകർ ടി.ഇ.ടി പാസാകണമെന്നായിരുന്നു വിധി. ദേശീയ അധ്യാപക പരിഷത്ത്,സംസ്ഥാനസർക്കാർ ഉൾപ്പെടെ 45 കക്ഷികളാണ് പുനപരിശോധന ഹർജികൾ നൽകിയിരിക്കുന്നത്.ഉത്തരവ് സർക്കാറിനും അധ്യാപക സംഘടനകൾക്കും തിരിച്ചടിയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred