Asianet News MalayalamAsianet News Malayalam

വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഒരുപോലെ ഉറപ്പാക്കണം; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നോട്ടീസ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാത്തതിനാൽ ഓണ്‍ലൈൻ ക്ളാസുകളാണ് ഇപ്പോൾ നടക്കുന്നത്.  എല്ലാ കുട്ടികൾക്കും ഇതിൽ പങ്കെടുക്കാൻ സാധിക്കുന്നില്ല. ഓണ്‍ലൈൻ സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾ ഇപ്പോഴത്തെ വിദ്യാഭ്യാസ രീതിക്ക് പുറത്താണ്.

supreme court sent notice to governments on online education
Author
Delhi, First Published Aug 27, 2020, 2:12 PM IST

ദില്ലി: കൊവിഡ് കാലത്ത് വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഒരുപോലെ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ കേന്ദ്രസംസ്ഥാന സര്‍ക്കാരുകൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഓണ്‍ലൈൻ സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾ ഇപ്പോഴത്തെ വിദ്യാഭ്യാസരീതിക്ക് പുറത്താണ് എന്ന് ചൂണ്ടിക്കാട്ടി ഗുഡ് ഗവര്‍ണൻസ് ചേംബറാണ് ഹര്‍ജി നൽകിയത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാത്തതിനാൽ ഓണ്‍ലൈൻ ക്ളാസുകളാണ് ഇപ്പോൾ നടക്കുന്നത്.  എല്ലാ കുട്ടികൾക്കും ഇതിൽ പങ്കെടുക്കാൻ സാധിക്കുന്നില്ല. ഓണ്‍ലൈൻ സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾ ഇപ്പോഴത്തെ വിദ്യാഭ്യാസ രീതിക്ക് പുറത്താണ്. ഇതിൽ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടൽ ഉണ്ടാവണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡേയാണ് കേസ് വിശദമായി പരിഗണിക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾക്ക് നോട്ടീസ് അയച്ചത്. 

Read Also: പരസ്യത്തിലും പ്രചാരണത്തിലും കുരുക്ക്; ഫേസ്ബുക്ക് വിവാദത്തിൽ തടിയൂരാൻ ബിജെപി...

 

Follow Us:
Download App:
  • android
  • ios