Asianet News MalayalamAsianet News Malayalam

പഴ്സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം വേണമെന്ന ഹര്‍ജിയില്‍ വിശദവാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനം

കേരളത്തിൽ നിന്നുള്ള  ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് എന്ന സംഘടനയാണ് കോടതിയിൽ ഹർജി നൽകിയത്. യാതൊരു ചട്ടവും പാലിക്കാതെയാണ് പഴ്സണൺ സ്റ്റാഫുകളുടെ നിയമനമെന്നും പെൻഷൻ നൽകാനുള്ള ചട്ടം ഭരണഘടന വിരുദ്ധമാണെന്നും ഹർജിക്കാർ

supreme court to hear in detail appointment of personal staff etj
Author
First Published Apr 21, 2023, 3:29 PM IST

ദില്ലി: സംസ്ഥാനത്തെ  മന്ത്രിമാരുടെയും ചീഫ് വിപ്പിന്‍റെയും പ്രതിപക്ഷ നേതാവിന്‍റെയും പഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിശദവാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനം. കേരളത്തിൽ നിന്നുള്ള  ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് എന്ന സംഘടനയാണ് കോടതിയിൽ ഹർജി നൽകിയത്. യാതൊരു ചട്ടവും പാലിക്കാതെയാണ പേഴ്സണൺ സ്റ്റാഫുകളുടെ നിയമനമെന്നും പെൻഷൻ നൽകാനുള്ള ചട്ടം ഭരണഘടന വിരുദ്ധമാണെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. 

എന്നാൽ എല്ലാ സംസ്ഥാനങ്ങളിലും ഈ രീതിയിലാണോയെന്ന് കോടതി ചോദിച്ചു. ഗുജറാത്തില്‍ പഴ്‌സണല്‍ സ്റ്റാഫ് നിയമനം നടത്തുന്നത് സമാന രീതിയിലാണെന്നും ഇവർക്ക് ഓണറേറിയമാണ് നൽകുന്നതെന്നും  ജസ്റ്റിസ് ബേല എം. ത്രിവേദി പറഞ്ഞു. എന്നാൽ മാറിമാറി വന്ന സർക്കാരുകൾ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് കേരളത്തിൽ  പഴ്‌സണല്‍ സ്റ്റാഫുകളുടെ നിയമനം നടത്തിയതെന്ന് ഹര്‍ജിക്കാർക്കായി അഭിഭാഷകരായ കെ. ഹരിരാജും, എ. കാര്‍ത്തിക്കും കോടതിയെ അറിയിച്ചു. 

മാത്രമല്ല കാലാകാലങ്ങളായി പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ കിട്ടുന്നുണ്ടെന്നും അഭിഭാഷകർ വ്യക്തമാക്കി. തുടർന്നാണ് ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ ജസ്റ്റിസ് അജയ് റസ്തോഗി,  ജസ്റ്റിസ്ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനിച്ചത്. കേരളത്തിൽ പഴ്സണൽ സ്റ്റാഫുകളുടെ നിയമനം സംബന്ധിച്ച് നേരത്തെ വലിയ വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഹർജിയിൽ സുപ്രീം കോടതി എടുക്കുന്നു തീരുമാനം സർക്കാരിനും ഏറെ നിർണ്ണായകമാണ്.

രജിസ്റ്റർ വിവാഹങ്ങൾക്ക് മുപ്പത് ദിവസത്തെ നോട്ടീസ് വ്യവസ്ഥ റദ്ദാക്കുന്നത് പരിഗണിക്കാമെന്ന് കോടതി

രജിസ്റ്റർ വിവാഹങ്ങൾക്ക് മുപ്പത് ദിവസം മുമ്പ് നോട്ടീസ് പതിച്ച് കാത്തിരിക്കണം എന്ന വ്യവസ്ഥ റദ്ദാക്കുന്നത് പരിഗണിക്കാമെന്ന് സുപ്രീംകോടതി വിശദമാക്കിയത് ഇന്നലെയാണ്. പരസ്യ നോട്ടീസ് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് സ്വവർഗ്ഗ വിവാഹത്തിന് അനുമതി തേടിയുള്ള വാദത്തിനിടെ ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. പങ്കാളികൾക്കെതിരെ അക്രമത്തിന് ഇടയാക്കാവുന്ന പുരുഷാധിപത്യ വ്യവസ്ഥയാണിതെന്ന് സുപ്രീം കോടതി വാക്കാൽ പരാമർശിച്ചു. പ്രത്യേക വിവാഹ നിയമപ്രകാരം സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുക നല്കുന്നതിനുള്ള വാദത്തിനിടെയാണ് മുൻകൂർ നോട്ടീസ് പതിക്കുന്ന വിഷയം ഉയർന്നു വന്നത്.

Follow Us:
Download App:
  • android
  • ios