Asianet News MalayalamAsianet News Malayalam

എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തുനോക്കണമെന്ന ആവശ്യത്തിൽ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിർദേശം

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോംസ് എന്ന സംഘടന നൽകിയിരിക്കുന്ന ഹർജിയിൽ ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് നിർദേശങ്ങൾ പുറപ്പെടുവിക്കുക . 

Supreme court to issue directions to election commission on the demand of verification of all votes with VVPAT
Author
First Published Apr 24, 2024, 12:03 AM IST

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ രേഖപ്പെടുത്തപ്പെടുന്ന 100 ശതമാനം വോട്ടുകളും വിവി പാറ്റ്  സ്ലിപ്പുകളുമായി  ഒത്തുനോക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ സുപ്രീം കോടതി ഇന്ന് നിർദേശങ്ങൾ പുറപ്പെടുവിക്കും. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോംസ് എന്ന സംഘടന നൽകിയിരിക്കുന്ന ഹർജിയിൽ ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് നിർദേശങ്ങൾ പുറപ്പെടുവിക്കുക . 

നൂറൂ ശതമാനം വിവിപ്പാറ്റുകളും എണ്ണമെന്ന ഹർജിയിൽ രൂക്ഷമായ വാദപ്രതിവാദമാണ് സുപ്രീം കോടതിയിൽ നടന്നത്. കേസിന്റെ വാദത്തിനിടെ വോട്ടിങ് മെഷീനിന്റെയും വിവി പാറ്റിന്റെയും പ്രവർത്തനം തെരത്തെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥൻ കോടതിയിൽ നേരിട്ട് വിശദീകരിച്ചിരുന്നു. വോട്ടിങ് മെഷീൻ സുതാര്യമാണെന്നും കൃത്രിമം സാധ്യമല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വാദത്തിനിടെ കോടതിയിൽ പറഞ്ഞിരുന്നു. എല്ലാ വോട്ടുകളും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തു നോക്കുന്നതിന്റെ പ്രായോഗികതയും കമ്മീഷൻ കോടതിയെ ധരിപ്പിച്ചിരുന്നു. ലോക്സഭാ തെര‌ഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിലേക്കുള്ള പരസ്യ പ്രചാരണങ്ങൾ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സുപ്രീം കോടതിയിൽ നിന്ന് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിക്കാനിരിക്കുന്ന നിർദേശം ഏറെ നിർണായകമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios