ദില്ലി: കര്‍ണാടക വിമത എംഎൽഎമാരുടെ രാജിക്കത്തിന്മേല്‍ തീരുമാനം എടുക്കണമെന്ന നിര്‍ദ്ദേശം തള്ളി സ്പീക്കര്‍ നൽകിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഇന്നലെ വൈകീട്ട് ആറുമണിക്ക് എംഎൽഎമാരോട് സ്പീക്കറെ കാണാൻ കോടതി നിര്‍ദ്ദേശിച്ചിരുന്നു. 

രാജിക്കത്തുകളിൽ തീരുമാനം എടുത്ത് ഇന്ന് രാവിലെ അറിയിക്കാനാണ് സ്പീക്കര്‍ക്ക് കോടതി നൽകിയ നിര്‍ദ്ദേശം. എന്നാൽ ഒരു ദിവസം കൊണ്ട് തീരുമാനം എടുക്കാൻ സാധിക്കില്ലെന്നാണ് സ്പീക്കറുടെ നിലപാട്. 

എംഎൽഎമാരെ അയോഗ്യരാക്കുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണനയിലാണെന്നും സ്പീക്കര്‍ ചൂണ്ടികാട്ടുന്നു. ഇക്കാര്യത്തിൽ ഇന്നത്തെ സുപ്രീംകോടതി തീരുമാനം നിര്‍ണായകമാകും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക.