ഛത്രപതി ശിവജിയുടെ ചെറുപ്രതിമയിൽ മാലയണിയിക്കുന്നതിനിടെ സമീപത്തെ വിളക്കിൽനിന്ന് തീപിടിക്കുകയായിരുന്നു.

പുണെ: എൻസിപി എംപി സുപ്രിയാ സുലെയുടെ സാരിയ്ക്ക് തീപിടിച്ചു. പുനെയിൽ ചടങ്ങിൽ പങ്കെടുക്കവെയാണ് എംപിയുടെ സാരിയ്ക്ക് തീപിടിച്ചത്. താൻ സുരക്ഷിതയാണെന്നും ഭയപ്പെടാനില്ലെന്നും സുലെ ട്വീറ്റ് ചെയ്തു. ഹിൻജാവാഡിയിൽ കരാട്ടെ ചാമ്പ്യൻഷിപ്പ് ഉദ്ഘാടന വേദിയിലിയിരുന്നു സംഭവം. ഛത്രപതി ശിവജിയുടെ ചെറുപ്രതിമയിൽ മാലയണിയിക്കുന്നതിനിടെ സമീപത്തെ വിളക്കിൽനിന്ന് തീപിടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചു. 

Scroll to load tweet…