ദില്ലി: സാമൂഹ്യ മാധ്യമങ്ങളില്‍ വഴി കൃത്യമായി ഇടപെടുന്ന വ്യക്തിയാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. തന്‍റെ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ട്വിറ്റര്‍ അക്കൗണ്ടിലൂടെ സുഷമ സ്വരാജ് ജനങ്ങളെ അറിയിക്കാറുണ്ട്. എന്നാല്‍, ഇന്ന് സുഷമയുടെ ട്വിറ്റര്‍ അക്കൗണ്ട് ഒരു പിആര്‍ ഏജന്‍സിയാണ് കെെകാര്യം ചെയ്യുന്നതെന്ന കമന്‍റുമായി ഒരാള്‍ ട്വിറ്ററില്‍ എത്തി.

അതിന് മറുപടിയും സുഷമ തന്നെ നല്‍കി. ഇത് ഞാന്‍ തന്നെയാണെന്നും എന്‍റെ പ്രേതമല്ലെന്നുമായിരുന്നു വിദേശകാര്യ മന്ത്രിയുടെ മറുപടി. സമിത് പതി എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് സുഷമയ്‍ക്കെതിരായ കമന്‍റ് വന്നത്. ഉറപ്പായും ഈ ട്വീറ്റുകളൊന്നും സുഷമ സ്വരാജ് ചെയ്യുന്നതല്ലെന്നും ഏതോ ഒരു പി ആര്‍ ഏജന്‍സി ചെയ്യുന്നതാണെന്നും അതിന് പണം നല്‍കുന്നുണ്ടെന്നുമായിരുന്നു സമിത് പതിയുടെ ട്വീറ്റ്. അതിന്‍റെ എല്ലാ മുനകളും ഒടിക്കുന്ന മറുപടിയാണ് സുഷമ നല്‍കിയത്.