Asianet News MalayalamAsianet News Malayalam

അമേരിക്കയിൽ നാല് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു; വംശീയാതിക്രമം അല്ലെന്ന് സുഷമ സ്വരാജ്

കൊലപാതകങ്ങള്‍ സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരുകയാണെന്നും സുഷമ അറിയിച്ചു. സിക് കുടുംബത്തിലെ നാല് പേരാണ് കൊല്ലപ്പെട്ടത്. 

sushma swaraj says four of sikh family killed in us
Author
Delhi, First Published May 1, 2019, 12:33 PM IST

ദില്ലി: അമേരിക്കയിലെ സിന്‍സിനാറ്റിയില്‍ നാല് സിഖ് കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഒരാള്‍ ഇന്ത്യന്‍ പൗരനും മൂന്ന് പേര്‍ ഇന്ത്യന്‍ വംശജരുമാണ്. ഞായറാഴ്‍ചയായിരുന്നു സംഭവം. ഹകികാത് സിങ് പനാഗ്, ഭാര്യ പരംജിത് കൗർ, ഷാലിന്ദർ കൗർ, സഹോദരി ഭർത്താവ് അമർജിത് കൗർ എന്നിവരാണ് കൊല്ലപ്പെട്ടത്. അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഇത് സംബന്ധിച്ച വിവരം നൽകിയതായി മന്ത്രി ട്വീറ്റ് ചെയ്തു. കൊലപാതകങ്ങള്‍ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. 

ന്യൂയോര്‍ക്കിലെ കോണ്‍സല്‍ ജനറല്‍ യുഎസ് അധികൃതരുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയിക്കുന്നുണ്ടെന്നും  സുഷമ സ്വരാജ് വ്യക്തമാക്കി.

അതേസമയം വംശീയാതയാണ് കൊലപാതകത്തിന് കാരണമെന്ന അഭ്യൂഹങ്ങള്‍ സുഷമ സ്വരാജ് തള്ളിക്കളഞ്ഞു. അമേരിക്കയില്‍ സന്ദര്‍ശനത്തിന് എത്തിയ ഇന്ത്യക്കാരനാണ് കൊല്ലപ്പെട്ടവരില്‍ ഒരാളെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. 
 

Follow Us:
Download App:
  • android
  • ios