Asianet News MalayalamAsianet News Malayalam

ലാൻഡിങ്ങിനിടെ വിമാനം തെന്നിമാറി, പിന്നാലെ റൺവേയിലെ ലൈറ്റുകൾ തകർന്നു; പൈലറ്റുമാർക്ക് സസ്പെൻഷൻ

ദുബായിൽ നിന്ന് മംഗളൂരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്‌ത വിമാനമാണ് അപകടമുണ്ടാക്കിയത്. ലാൻഡിങ് കൃത്യമായി നടക്കാതെ വന്നതോടെ വിമാനം റൺവേയിൽ നിന്ന് തെന്നി വലിയ ശബ്‌ദത്തോടെ ഇടതുവശത്തേക്ക് നീങ്ങുകയായിരുന്നു.

suspended two spice jet pilots for damaging runway light while landing
Author
Delhi, First Published Feb 14, 2020, 11:02 AM IST

ദില്ലി: ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലെ ലൈറ്റുകൾ തകർന്ന സംഭവത്തിൽ പൈലറ്റുമാർക്കെതിരെ നടപടി.  ഒക്‌ടോബർ 31ന് മംഗളൂരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്‌ത സ്‌പൈസ്ജെറ്റ് വിമാനത്തിലെ രണ്ട് പൈലറ്റുമാരെയാണ് സസ്പെന്റ് ചെയ്തത്. നാല് മാസത്തേക്കാണ് സസ്പെൻഷൻ.

ഡിജിസിഎയുടെ അന്വേഷണ റിപ്പോർട്ട് പ്രകാരമാണ് നടപടി. ദുബായിൽ നിന്ന് മംഗളൂരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്‌ത വിമാനമാണ് അപകടമുണ്ടാക്കിയത്. ലാൻഡിങ് കൃത്യമായി നടക്കാതെ വന്നതോടെ വിമാനം റൺവേയിൽ നിന്ന് തെന്നി വലിയ ശബ്‌ദത്തോടെ ഇടതുവശത്തേക്ക് നീങ്ങുകയായിരുന്നു. ഇതിനിടെയാണ് റൺവേ ലൈറ്റുകൾ തകർന്നത്.

Read Also: ലാൻഡിങ്ങിനിടെ തെന്നിമാറി റോഡിൽ ഇടിച്ചിറങ്ങിയ യാത്രാ വിമാനം മൂന്നായി പിളര്‍ന്നു; യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

ഇതിന് പിന്നാലെ പൈലറ്റുമാർക്ക് ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, വിശദീകരണത്തിൽ തൃപ്‌തിയില്ലാതെ വന്നതോടെയാണ് പൈലറ്റുമാർക്കെതിരെ നടപടി സ്വീകരിക്കാൻ സിവിൽ ഏവിയേഷൻ ഡയറക്‌ടർ ജനറൽ തീരുമാനിച്ചത്.

Read More: പുറപ്പെടാന്‍ തയ്യാറായ വിമാനത്തിന് മുമ്പില്‍ കുത്തിയിരുന്നു, ഹെലികോപ്റ്റര്‍ തകര്‍ത്തു, യുവാവ് പിടിയില്‍

വിമാനത്തിനുള്ളില്‍ യുവതിക്ക് പ്രസവം, പുലര്‍ച്ചെ അടിയന്തിര ലാന്‍റിംഗ് നടത്തി ഖത്തര്‍ എയര്‍വേസ്
 


 

Follow Us:
Download App:
  • android
  • ios