പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ തമിഴ്നാട് സ്വദേശി ഇളങ്കോവൻ അറസ്റ്റിൽ.  

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. തമിഴ്നാട് പുതുക്കോട്ട സ്വദേശി ഇളങ്കോവനാണ് പിടിയിലായത്. ഇയാൾക്കെതിരെ സിബിഐ കേസെടുത്തു. പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തമിഴ്നാട് ദേവസ്വം വകുപ്പ് ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തുകയും ദേവസ്വം വകുപ്പ് സൗകര്യങ്ങൾ ഉപയോഗിക്കുകയും ചെയ്‌തത്തിനാണ് ഇളങ്കോവനെതിരെ കേസെടുത്തത്. ദേവസ്വം വകുപ്പ് ഉദ്യോഗസ്ഥൻ മകന്റെ വിവാഹത്തിന് ഈ ഉദ്യോഗസ്ഥനെ ക്ഷണിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്‌ വിലാസത്തിൽ ക്ഷണക്കത്ത് അയച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred