Asianet News MalayalamAsianet News Malayalam

ബിസിനസ് ക്ലാസില്‍ ഉറുമ്പ് കയറി; വിമാനയാത്ര റദ്ദാക്കി

യാത്രക്കാരെല്ലാം കയറി വിമാനം പുറപ്പെടാനൊരുങ്ങുമ്പോഴാണ് ഫസ്റ്റ് ക്ലാസിലെ ഉറുമ്പിന്‍ കൂട്ടത്തെ ശ്രദ്ധിക്കുന്നത്. 

swarm of ants found in business class  Air India plane was switched ahead of take-off
Author
Indira Gandhi International Airport (DEL), First Published Sep 7, 2021, 9:13 AM IST

ലണ്ടനിലേക്കുള്ള വിമാനയാത്ര തടസപ്പെടുത്തി ഉറുമ്പ് ശല്യം. തിങ്കളാഴ്ച ലണ്ടനിലേക്കുള്ള എയര്‍ഇന്ത്യ വിമാനയാത്രയ്ക്കാണ് ഫസ്റ്റ് ക്ലാസിലെ ഉറുമ്പ് പ്രശ്നം തീര്‍ത്തത്.  ദില്ലിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാരെല്ലാം കയറി വിമാനം പുറപ്പെടാനൊരുങ്ങുമ്പോഴാണ് ഫസ്റ്റ് ക്ലാസിലെ ഉറുമ്പിന്‍ കൂട്ടത്തെ ശ്രദ്ധിക്കുന്നത്. ഇതോടെ യാത്രക്കാരെയെല്ലാം മറ്റൊരു വിമാനത്തില്‍ കയറ്റി യാത്ര തുടരുകയായിരുന്നു.

മൂന്നുമണിക്കൂറോളം വൈകിയാണ് സര്‍വ്വീസ് തുടരാനായത്. വിമാനത്തില്‍ വിഐപി യാത്രക്കാരായി ഭൂട്ടാൻ രാജകുമാരൻ ജിഗ്‌മെ നാംഗെയിൽ വാങ്ചുവുണ്ടായിരുന്നു. കഴിഞ്ഞ മേയ് മാസത്തില്‍ സമാന സംഭവത്തേത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരികെ ഇറക്കിയിരുന്നു. പറന്നുയര്‍ന്ന വിമാനത്തില്‍ ചത്ത നിലയില്‍ വവ്വാലിനെ കണ്ടെത്തിയതിനേ തുടര്‍ന്നായിരുന്നു ഇത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios