വിഭവ് പ്രകോപനങ്ങളില്ലാതെയാണ് മർദ്ദിച്ചതെന്നും കേസ് പിൻവലിക്കാൻ ഭീഷണിയുണ്ടെന്നും സ്വാതി ദില്ലി തീസ് ഹസാർ കോടതിയിൽ പറഞ്ഞു. 

ദില്ലി: സ്വാതി മലിവാളിനെ ആക്രമിച്ച കേസിലെ പ്രതിയും അരവിന്ദ് കെജ്രിവാളിന്റെ മുൻ പിഎയുമായ ബിഭവ് കുമാറിന് തിരിച്ചടി. ബിഭവ് കുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. ദില്ലിയിലെ തീസ് ഹസാരി കോടതിയാണ് വിഭവ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളിയത്. വിഭവ് പ്രകോപനങ്ങളില്ലാതെയാണ് മർദ്ദിച്ചതെന്നും കേസ് പിൻവലിക്കാൻ ഭീഷണിയുണ്ടെന്നും സ്വാതി ദില്ലി തീസ് ഹസാർ കോടതിയിൽ പറഞ്ഞു. നേരത്തെ പ്രതി വിഭവ് കുമാറിന്റെ അഭിഭാഷകൻ വാദങ്ങൾ അവതരിപ്പിച്ചപ്പോൾ നാടകീയ രംഗങ്ങളാണ് കോടതിയിൽ അരങ്ങേറിയത്. സ്വാതി സ്വയം പരിക്കേൽപിച്ചതാണെന്നും സംഭവം നടന്നപ്പോൾ വിഭവ് കുമാർ മുഖ്യമന്ത്രിയുടെ വസതിയിൽ ഇല്ലായിരുന്നെന്നുമെന്ന പ്രതിഭാഗത്തിന്റെ വാദങ്ങൾ കേട്ട സ്വാതി കോടതിയിൽ പൊട്ടിക്കരഞ്ഞു.

YouTube video player