ദില്ലി: ലോകസഭയിൽ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും തുടരും. പഞ്ചാബ്, രാജസ്ഥാൻ, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ എംപിമാരാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക.

കേരളത്തിൽ നിന്ന് തിരുവനന്തപുരം എംപി ശശി തരൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ലണ്ടനിൽ ഇന്ത്യാ പാക് ക്രിക്കറ്റ് മത്സരം കാണാൻ പോയ തരൂർ ഇന്നലെ തിരിച്ചെത്തിയിരുന്നില്ല. ലോകസഭാ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങളും ഇന്ന് തുടങ്ങും. സ്പീക്കർ ആരെന്ന ബിജെപിയുടെ തീരുമാനവും ഇന്ന് വരും. കോൺഗ്രസ് പാർലമെന്‍ററി സമിതിയുടെ യോഗവും ഇന്ന് ചേരും.