Asianet News MalayalamAsianet News Malayalam

'പെപ്സി ഉത്പന്നങ്ങൾ ബഹിഷ്കരിക്കുക'; ആഹ്വാനവുമായി സ്വദേശി ജാഗരൺ മഞ്ച്

വിപണിയിൽ കിട്ടിയ വിത്തുപയോഗിച്ച് കൃഷി ചെയ്ത കർഷകർക്ക് എതിരെ കോടികൾ നഷ്ടപരിഹാരത്തുക ആവശ്യപ്പെട്ട് നൽകിയ കേസ് കർഷകരുടെ അവകാശത്തിൻ മേലുള്ള ബഹുരാഷ്ട്ര കുത്തകകളുടെ കടന്നു കയറ്റമായി മാത്രമേ കാണാൻ കഴിയുകയുള്ളുവെന്ന് സ്വദേശി ജാഗരൺ മഞ്ച്

swedeshi jagaran manch call for Boycott pepsico products
Author
Thiruvananthapuram, First Published Apr 28, 2019, 9:23 PM IST

തിരുവനന്തപുരം: ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കർഷകർക്ക് എതിരെ കേസു കൊടുത്ത ബഹിരാഷ്ട്ര കുത്തകയായ പെപ്സി കമ്പനിയുടെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി സ്വദേശി ജാഗരൺ മഞ്ച്.

വിപണിയിൽ കിട്ടിയ വിത്തുപയോഗിച്ച് കൃഷി ചെയ്ത കർഷകർക്ക് എതിരെ കോടികൾ നഷ്ടപരിഹാരത്തുക ആവശ്യപ്പെട്ട് നൽകിയ കേസ് കർഷകരുടെ അവകാശത്തിൻ മേലുള്ള ബഹുരാഷ്ട്ര കുത്തകകളുടെ കടന്നു കയറ്റമായി മാത്രമേ കാണാൻ കഴിയുകയുള്ളുവെന്ന് സ്വദേശി ജാഗരൺ മഞ്ച് സംസ്ഥാന കൺവീനർ രജ്ജിത്ത് കാർത്തികേയന്‍ പ്രസ്താവനയിൽ പറഞ്ഞു.

പ്രശ്നത്തിൽ അടിയന്തരമായി കേന്ദ്രസർക്കാർ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പെപ്സിയുടെ കർഷക വിരുദ്ധ നടപടി കൾക്ക് എതിരെ ദേശിയ വ്യാപകമായി പ്രക്ഷോഭ പരിപാടികൾക്ക് ഉടൻ രുപം നൽകുമെന്നും കാർത്തികേയൻ പറഞ്ഞു. സബർകന്ദ, ആരവല്ലി ജില്ലകളിലെ  കർഷകർ ഒരു കോടിയിലേറെ രൂപ വീതം നഷ്ടപരിഹാരം വേണം എന്നാവശ്യപ്പെട്ടാണ് ഈ മാസം ആദ്യം പെപ്സികോ കേസ് നൽകിയത്.

Follow Us:
Download App:
  • android
  • ios