രോഹിത്ത് ഏപ്രില്‍ 11ന് പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. സംഭവത്തിൽ പ്രതികരിച്ച് സ്വിഗി രംഗത്തെത്തി.
ഗുഡ്ഗാവ്: ഫ്‌ളാറ്റില്‍ ഡെലിവറിക്ക് എത്തിയ സ്വിഗി ജീവനക്കാരന്‍ ഷൂ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍. ഗുഡ്ഗാവിലെ ഒരു ഫ്‌ളാറ്റില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ രോഹിത്ത് അറോറ എന്ന എക്‌സ് അക്കൗണ്ട് ഉടമയാണ് പുറത്തുവിട്ടത്. തന്റെ സുഹൃത്തിന്റെ നൈക്ക് കമ്പനിയുടെ ഷൂ സ്വിഗി ജീവനക്കാരന്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങളെന്ന രീതിയിലാണ് രോഹിത് വീഡിയോ പുറത്തുവിട്ടത്.
ഡെലിവറിക്ക് എത്തിയപ്പോള്‍ മുതല്‍ സ്വിഗി ജീവനക്കാരന്‍ ഫ്‌ളാറ്റിന്റെ മുന്നിലുണ്ടായിരുന്ന വിവിധ തരം ഷൂ നോക്കുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ ചുറ്റിനും നോക്കി നിരീക്ഷിക്കുന്നു. അല്‍പ സമയത്തിന് ശേഷം ഫ്‌ളാറ്റില്‍ നിന്നൊരു സ്ത്രീ പുറത്തുവന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം ഡോര്‍ അടയ്ക്കുന്നു. പിന്നാലെ ഇയാള്‍ ഫോണ്‍ നോക്കി അല്‍പ നേരം സ്ഥലത്ത് തന്നെ നില്‍ക്കുന്നു. ശേഷം സ്റ്റെപ്പ് ഇറങ്ങി പോയ ശേഷം തലയില്‍ കെട്ടിയിരുന്ന തോര്‍ത്ത് എടുത്ത് മുഖം തുടയ്ക്കുന്നു. പിന്നാലെ മടങ്ങിയെത്തി തോര്‍ത്തില്‍ ഷൂ പൊതിഞ്ഞ് കൊണ്ട് പോകുന്നതാണ് സിസി ടിവിയില്‍ പതിഞ്ഞിട്ടുള്ളത്.
രോഹിത്ത് ഏപ്രില്‍ 11ന് പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. സംഭവത്തിൽ പ്രതികരിച്ച് സ്വിഗി രംഗത്തെത്തി. ജീവനക്കാരിൽ നിന്ന് നല്ല പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നത്. താങ്കൾ ഞങ്ങളുമായി ബന്ധപ്പെടൂ. പ്രശ്നത്തിന് പരിഹാരം കാണാമെന്നാണ് വീഡിയോയിൽ സ്വിഗി നൽകിയ മറുപടി.
'നാലഞ്ച് ദിവസമായി ബോബിയെ നിരീക്ഷിക്കുന്നു'; സംഖ്യ ഗൂഗിൾ പേ ചെയ്‌തെന്ന് ജലീല്‍

