ഗുർപ്രീത് സിംഗ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് രണ്ട് കോടിയോളം രൂപ കണ്ടെത്തിയതായി പൊലീസ്. 

ദില്ലി: ദില്ലിയിൽ സ്വിസ് വനിത കൊല്ലപ്പെട്ടു. ലെന ബർഗർ യുവതിയാണ് പടിഞ്ഞാറൻ ദില്ലിയിൽ കൊല്ലപ്പെട്ടത്. തിലക് നഗറിന് സമീപത്തെ സ്കൂളിനരികിലാണ് മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതശരീരം. ഇവരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ഗുർപ്രീത് സിംഗ് എന്നയാൾ അറസ്റ്റിലായി. ഇയാളിൽ നിന്ന് രണ്ട് കോടിയോളം രൂപ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. 

ബാഗിൽ ബോംബുണ്ടെന്ന് യാത്രക്കാരന്റെ ഭീഷണി, മുംബൈയിൽ വിമാനം അടിയന്തരമായി ഇറക്കി

YouTube video player