കൈയ്യേറ്റ ഭൂമിയിലെ നിർമ്മാണം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച ഡിഡിഎ നോട്ടീസ് നൽകിയിരുന്നു

ദില്ലി: സിറോ മലബാ‍ർ സഭയുടെ ദില്ലി ലാഡോസറായിലെ പള്ളി പൂ‍ർണമായും പൊളിച്ചുനീക്കി. ദില്ലി ഡവലപ്മെന്റ് അതോറിറ്റിയുടേയാണ് നടപടി. അനധികൃത നി‍ർമ്മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് അതോറിറ്റിയുടെ നടപടി. കൈയ്യേറ്റ ഭൂമിയിലെ നിർമ്മാണം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച ഡിഡിഎ നോട്ടീസ് നൽകിയിരുന്നു. നിർമ്മാണത്തെ ചൊല്ലിയുള്ള ത‍ർക്കം കോടതിയുടെ പരി​ഗണനയിലിരിക്കെയാണ് ഡിഡിഎ നടപടിയെടുത്തതെന്ന് ആരോപിച്ച് വിശ്വാസികൾ രം​ഗത്തെത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona