Asianet News MalayalamAsianet News Malayalam

മുംബൈ ഭീകരാക്രമണ കേസിലെ കുറ്റവാളിയായ കനേഡിയൻ വ്യവസായി തഹാവൂ‍‍ർ റാണയെ ഇന്ത്യക്ക് കൈമാറും: യുഎസ് കോടതി വിധി

ഇന്ത്യക്കു  കൈമാറാമെന്ന കീഴ്‌ക്കോടതി ഉത്തരവിനെതിരെ റാണ സമർപ്പിച്ച ഹർജി തള്ളിയാണ് വിധി

Tahawwur Rana Pakistani Origin Mumbai Terror Attack Accused Can Be Extradited To India says US Court
Author
First Published Aug 17, 2024, 4:50 PM IST | Last Updated Aug 17, 2024, 4:50 PM IST

ദില്ലി: മുംബൈ ഭീകരാക്രമണ കേസിലെ കുറ്റവാളി പാക്ക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയ്ക്കു കൈമാറാമെന്ന് അമേരിക്കൻ കോടതി. ഇരു രാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം റാണയെ കൈമാറാമെന്ന് ഓഗസ്റ്റ് 15നാണു കോടതി വിധിച്ചത്. വിധിയുടെ വിശദാംശങ്ങൾ ഇന്ന് പുറത്തുവന്നു. റാണയുടെ പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ നൽകിയിട്ടുണ്ടെന്നു കോടതി വ്യക്തമാക്കി.  

ഇന്ത്യക്കു  കൈമാറാമെന്ന കീഴ്‌ക്കോടതി ഉത്തരവിനെതിരെ റാണ സമർപ്പിച്ച ഹർജി തള്ളിയാണ് വിധി. 2008 നവംബർ 26ലെ മുംബൈ ഭീകരാക്രമണത്തിൽ 6 യുഎസ് പൗരന്മാർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ടിരുന്നു. ഇതേ കേസിലെ ഗൂഢാലോചനക്കുറ്റത്തിനു 2009 ൽ അമേരിക്കയിൽ അറസ്റ്റിലായ റാണ 14 വർഷം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലിൽ ആണ്.  സുഹൃത്തായ യുഎസ് പൗരൻ ഡേവിഡ് ഹെഡ്‍ലിയുമൊത്ത് പാക് ഭീകര സംഘടനകളായ ലഷ്കറെ തയിബ, ഹർക്കത്തുൽ മുജാഹിദീൻ എന്നിവയ്ക്കായി മുംബൈ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയ ആളാണ് റാണ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios