Asianet News MalayalamAsianet News Malayalam

കോൺഗ്രസ് നേതാക്കളുടെ പണം വാങ്ങിച്ചോളു, പക്ഷെ ‌വോട്ട് തന്റെ പാർട്ടിക്ക് ചെയ്യണം; ഒവൈസി

തെലങ്കാന നിർമ്മൽ ജില്ലയിലെ ഭയീന്‍സയില്‍ നടക്കുന്ന വര്‍ഗീയ സംഘര്‍ഷത്തില്‍ ഒവൈസി അപലപിച്ചു. വർ​ഗീയ സംഘർഷത്തിന് കാരണകാരായവർക്കെതിരെ ഉടൻ നടപടി എടുക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവിവിനോട് ഒവെസി ആവശ്യപ്പെട്ടു. 

take money from congress leaders but vote for me said  AIMIM chief Asaduddin Owaisi
Author
Hyderabad, First Published Jan 14, 2020, 3:24 PM IST

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ നടക്കാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട് എഐഎംഐഎം അധ്യക്ഷനും എംപിയുമായ അസദുദ്ദീൻ ഒവൈസി. കോൺ​ഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ചായിരുന്നു ഒവൈസിയുടെ വോട്ടഭ്യർഥന. കോൺ​ഗ്രസ് നേതാക്കളുടെ പക്കൽനിന്ന് പണം വാങ്ങിച്ചോളു, പക്ഷെ വോട്ട് തന്റെ പാർട്ടിക്ക് തന്നെ ചെയ്യണമെന്ന് ഒവൈസി പറഞ്ഞു. സംഗറെഡ്ഡി ജില്ലയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺ​ഗ്രസുകാരുടെ കയ്യിൽ ഒരുപാട് പണമുണ്ട്. അവർ പണം തരുകയാണെങ്കിൽ നിങ്ങൾക്ക് വാങ്ങിക്കാവുന്നതാണ്. ഞാൻ കാരണം നിങ്ങൾക്ക് ആ പണം ലഭിക്കും. അവർ എന്തൊക്കെയാണോ തരുന്നത് അതൊക്കെ വാങ്ങിച്ചോളു. പക്ഷെ നിങ്ങൾ എനിക്ക് തന്നെ വോട്ട് രേഖപ്പെടുത്തണം. എന്റെ വില 2000 അല്ല, ഞാൻ അതിനെക്കാൾ വിലമതിക്കുന്നതാണ്. അതിനാൽ കോൺ​ഗ്രസ് ജനങ്ങൾക്ക് കൂടുതൽ പണം നൽകണമെന്നും ഒവൈസി പറഞ്ഞു. ജനുവരി 22നാണ് ഹൈദരാബാദിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 25ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവിടും. 

തെലങ്കാന നിർമ്മൽ ജില്ലയിലെ ഭയീന്‍സയില്‍ നടക്കുന്ന വര്‍ഗീയ സംഘര്‍ഷത്തില്‍ ഒവൈസി അപലപിച്ചു. വർ​ഗീയ സംഘർഷത്തിന് കാരണകാരായവർക്കെതിരെ ഉടൻ നടപടി എടുക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവിവിനോട് ഒവെസി ആവശ്യപ്പെട്ടു. സംഘർഷത്തിൽ നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നും ഭയീന്‍സയിലെ ജനങ്ങൾ സമാധാനം പാലിക്കണമെന്നും ഒവെസി പറഞ്ഞു.

Read More: വര്‍ഗ്ഗീയ സംഘര്‍ഷം: തെലങ്കാനയിലെ മൂന്ന് ജില്ലകളില്‍ ഇന്‍റര്‍നെറ്റ് നിരോധിച്ചു

വര്‍ഗ്ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് ഭയീസയിൽ ഉൾപ്പടെ പൊലീസ് നിരോധനാഞ്ജ പുറപ്പെടുവിച്ചിട്ടുണ്ട്. തെലങ്കാനയിലെ അദിലാബാദ്‌, ആസിഫാബാദ്, മഞ്ചേരിയൽ എന്നീ ജില്ലകളിൽ ഇന്‍റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഭയീന്‍സയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷത്തിൽ ജില്ലാ പൊലീസ് മേധാവിയടക്കം 11 പേര്‍ക്ക് പരിക്കേറ്റിയിരുന്നു. സൈലന്‍സര്‍ ഊരിവച്ച് ബൈക്ക് റേസ് നടത്തി ഒരു സംഘം ബഹളമുണ്ടാക്കിയത് ചിലര്‍ തടയുകയും ചോദ്യം ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് വലിയ മൂന്ന് ജില്ലകളെ ബാധിക്കുന്ന തരത്തിലുള്ള വര്‍ഗ്ഗീയ സംഘര്‍ഷത്തിലേക്ക് വഴിമാറിയത്.  
 

Follow Us:
Download App:
  • android
  • ios