കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ വെച്ച് അരശകുമാര്‍ സ്റ്റാലിനെ പുകഴ്ത്തി സംസാരിച്ചത് അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു. ഈ അഭ്യൂഹങ്ങള്‍ക്കാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്

ചെന്നൈ: ബിജെപി തമിഴ്‌നാട് സംസ്ഥാന വൈസ് പ്രസിഡന്റ് അരശ കുമാര്‍ ഡിഎംകെയില്‍ ചേര്‍ന്നു. എംകെ സ്റ്റാലിനില്‍ നിന്നാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഡിഎംകെ ആസ്ഥാനമായ ചെന്നൈ അണ്ണാ അറിവാലയത്തില്‍ വച്ചായിരുന്നു ചടങ്ങ്.

കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ വെച്ച് അരശകുമാര്‍ സ്റ്റാലിനെ പുകഴ്ത്തി സംസാരിച്ചത് അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു. ഈ അഭ്യൂഹങ്ങള്‍ക്കാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്. എം കെ സ്റ്റാലിനാകും അടുത്ത തമിഴ്‌നാട് മുഖ്യമന്ത്രിയെന്നായിരുന്നു അരശകുമാര്‍ അന്ന് പ്രസ്താവിച്ചത്. 

Scroll to load tweet…